കൊച്ചിയില്‍ നിപ വൈറസ് ബാധയെന്ന് സംശയം. അടിയന്തിര ജാഗ്രതാ മുന്നറിയിപ്പ്. കൊച്ചിയിലുള്ള ദ്വീപുകാർ ജാഗ്രത പാലിക്കുക.

0
1112

തിരുവനന്തപുരം: കൊച്ചിയില്‍ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സംശയിക്കുന്നതായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. ആദ്യ പരിശോധനയില്‍ നിപ സംശയിക്കാവുന്ന ഫലമാണ് ലഭിച്ചത്. പുനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലം വന്നാലെ അന്തിമ നിഗമനത്തിലെത്താന്‍ സാധിക്കൂവെന്നും മന്ത്രി പറഞ്ഞു. നിപ സംശയിക്കുന്ന യുവാവുമായി ഇടപഴകിയ തൃശൂരിലുള്ള ആറു പേര്‍ നിരീക്ഷണത്തിലാണെന്ന് തൃശൂര്‍ ഡി.എം.ഒ അറിയിച്ചു. തൃശൂരില്‍ നിന്നല്ല രോഗം ബാധിച്ചതെന്നും ഇടുക്കിയില്‍ നിന്നാകാമെന്നും ഡി.എം.ഒ വ്യക്തമാക്കി. അതേസമയം ആശങ്കവേണ്ടെന്നും ജാഗ്രത വേണമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. എല്ലാ മുന്‍ കരുതലുകളും പ്രതിരോധ നടപടികളും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അവധിക്കാലം ആയതിനാൽ ലക്ഷദ്വീപിലെ ധാരാളം ആളുകൾ ചികിത്സക്കും മറ്റുമായി കൊച്ചിയിലുണ്ട്. എല്ലാവരും ജാഗ്രത പാലിക്കുക. കൊച്ചിയിൽ നിന്നും ദ്വീപുകളിലേക്ക് പോകുന്ന യാത്രക്കാരും ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന പരിശോധനകൾക്ക് വിധേയമായി സുരക്ഷ ഉറപ്പുവരുത്തുക.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here