ഡൽഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 8171 പുതിയ കേസുകളും 204 മരണവും റിപ്പോര്‍ട്ട് ചെയ്തു.ആകെ കേസുകള്‍ 2,05,096 ആയി . മരണം 5,753 . മഹാരാഷ്ട്രയില്‍ മാത്രം 103 പേര് കൂടി മരിച്ചു. അതേസമയം കൊവിഡ് പാരമ്യത്തില്‍ ഇന്ത്യ എത്തിയിട്ടില്ലെന്ന് ഐ.സി.എം.ആര് അറിയിച്ചു. സമൂഹവ്യാപനം എന്ന് പറയുന്നതിന് പകരം രോഗവ്യാപനം എത്രത്തോളം എന്ന് മനസിലാക്കുകയാണ് ആദ്യം വേണ്ടതെന്നും ഐ.സി.എം. ആറിലെ വിദഗ്ദ്ധ ഡോ. നിവേദിത ഗുപ്ത പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക