ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തില്‍ എല്‍.ഡി.എഫ് പ്രതിഷേധ സമരം നടത്തുന്നു .ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ജനാധിപത്യവിരുദ്ധ വര്‍ഗ്ഗീയ നിലപാടുകളില്‍ നിന്ന് പിന്തിരിയണമെന്നാണ് ഇടത് മുന്നണിയുടെ നിലപാട്.
വിവിധ സമരകേന്ദ്രങ്ങളില്‍ എല്‍.ഡി.എഫ് നേതാക്കളും, എം.എല്‍.എമാരും ജനപ്രതിനിധികളും സമരത്തിന് നേതൃത്വം നല്കുന്നു.എല്‍.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ എ. വിജയരാഘവന്, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എന്നിവര്‍ തലസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളില്‍ സമരത്തിന് നേതൃത്വം നല്‍കുകയാണ്.
ലക്ഷ്വദ്വീപിന്റെ നിഷ്കളങ്കതയ്ക്ക് നേരെ സംഘപരിവാര്‍ കാപട്യം അടിച്ചേല്‍പ്പിക്കുകയാണെന്ന് എ വിജയരാഘവന് പറഞ്ഞു.ദ്വീപ് ജനതയുടെ ജീവിത മൂല്യങ്ങളെ തകര്‍ക്കുന്നു.കേരളവുമായി കാലങ്ങളായി അടുത്ത ബന്ധമാണ് ദ്വീപിനുള്ളത്.ദ്വീപിനെ കോര്‍പ്പറേറ്റുകള്‍ക്ക് എറിഞ്ഞു കൊടുക്കുകയാണെന്നും എ വിജയരാഘവന് വ്യക്തമാക്കി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക