സേവ് ലക്ഷദ്വീപ് കാംപയിന്റെ ഭാഗമായി എഐവൈഎഫ് യുവജന ഉപവാസം നാളെ

0
352

കോഴിക്കോട്: സേവ് ലക്ഷദ്വീപ് കാംപയിന്റെ ഭാഗമായി എഐവൈഎഫിന്റെ നേതൃത്വത്തില്‍ നാളെ രാവിലെ 10.30 മുതല്‍ ബേപ്പൂര്‍ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസിന് മുന്നില്‍ യുവജന ഉപവാസം സംഘടിപ്പിക്കുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. ബിനോയ് വിശ്വം എംപി, റവന്യുമന്ത്രി കെ രാജന്‍, സിപിഐ ലക്ഷദ്വീപ് സെക്രട്ടറി സി ടി നജിമുദ്ദീന്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ എം എന്‍ കാരശ്ശേരി, കെഇഎന്‍, കെപി രാമനുണ്ണി, ഡോ.ഖദീജ മുംതാസ്, എം എം സചീന്ദ്രന്‍, ഇ എം സതീശന്‍, എ പി അഹമ്മദ്, അയിഷ സുല്‍ത്താന, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, അഡ്വ.പി. ഗവാസ്, പി.കെ. നാസര്‍, ശ്രീജിത്ത് മുടപ്പിലായി, അഡ്വ. കെ പി ബിനുപ് എന്നിവര്‍ പങ്കെടുക്കും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here