ലക്ഷദ്വീപ് ജനതയുടെ തനതായ ജീവിതരീതികളെ ഇല്ലാതാക്കി കാവി അജൻഡകളും കോർപറേറ്റ് താൽപ്പര്യങ്ങളും അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ സിഐടിയു ലക്ഷദ്വീപ് ഐക്യദാർഢ്യം എട്ടിന് നടക്കും. ഐക്യദാർഢ്യ ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും പൊതു സ്ഥലങ്ങളിലും തൊഴിലാളികൾ ധർണ നടത്തും. യോഗത്തിൽ പ്രസിഡന്റ് സി കൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ, ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ എന്നിവർ സംസാരിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക