ന്യൂഡൽഹി: ദ്വീപുകളുടെ വികസനത്തിനായി കേന്ദ്ര സർക്കാർ നടത്തി വരുന്ന വികസന പദ്ധതികളുടെ പുരോഗതി പ്രധാനമന്ത്രി നരേന്ദ്രമോഡി വിലയിരുത്തി. 2017 ജൂൺ ഒന്നിന് കേന്ദ്ര സർക്കാർ രൂപീകരിച്ച ദ്വീപ് വികസന അതോറിറ്റി (ഐ.ഡി.എ) ലക്ഷദ്വീപിലെയും ആന്തമാൻ നിക്കോബാർ ദ്വീപുകളിലെയും 26 ദ്വീപുകളെ സമ്പൂർണ്ണ വികസനത്തിനായി തിരഞ്ഞെടുത്തിരുന്നു.

ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ വിനോദ സഞ്ചാരത്തിന് അനുയോജ്യമായ അന്തരീക്ഷം രൂപപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ദ്വീപുകൾ സ്വയം പര്യാപ്തമാകുന്നതിന് വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും സൗരോർജ പദ്ധതികൾ വ്യാപിപ്പിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചൂര പിടുത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ലക്ഷദ്വീപ് ഭരണകൂടം നടത്തിയ നടപടികളിൽ അദ്ദേഹം പൂർണ്ണ തൃപ്തി അറിയിച്ചു. ലക്ഷദ്വീപിലെ ചൂര ലോക നിലവാരത്തിൽ ഐത്തിക്കുന്നതിന് വേണ്ടി “ലക്ഷദ്വീപ് ടൂണ” എന്ന ബ്രാൻഡ് രൂപപ്പെടുത്തിയ ലക്ഷദ്വീപ് ഭരണകൂടത്തെ അദ്ദേഹം പ്രശംസിച്ചു. ശുചിത്വത്തിനായി ലക്ഷദ്വീപ് നടത്തിവരുന്ന പ്രവർത്തനങ്ങൾ ശ്ലാകനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
ആന്തമാൻ ലക്ഷദ്വീപ് ദ്വീപുകളുടെ മർമ്മ പ്രധാനമായ വികസന പദ്ധതികൾ ചർച്ചയായി. സമുദ്ര കൃഷികളുടെ സാധ്യതകൾ പഠിക്കാൻ ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. കാർഷിക മേഖലയിൽ ദ്വീപുകളിൽ എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് അദ്ദേഹം ആരാഞ്ഞു.
അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഹരിതോർജ്ജം, ഡീസാനിനേഷൻ പ്ലാന്റുകൾ, വൈസ്റ്റ് മാനേജ്മെന്റ്, മത്സ്യബന്ധന-ടൂറിസം വികസന മേഖലകളിലെ വിവിധ പദ്ധതികൾ എന്നിവ യോഗത്തിൽ ചർച്ചയായി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക