ഉത്തർപ്രദേശിൽ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് 8 പോലീസുകാർക്ക് ദാരുണാന്ത്യം.

0
477

ലക്‌നൗ: ഉത്തര്‍ പ്രദേശില്‍ ഗുണ്ടാ സംഘത്തിന്‍റെ വെടിയേറ്റ് എട്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഉത്തര്‍ പ്രദേശിലെ കാണ്‍പൂരില്‍ ആണ് നാടിനെ ഞെട്ടിക്കുന്ന ആക്രമണം നടന്നത്. മരിച്ചവരില്‍ ഒരാള്‍ ഡിവൈഎസ്‍പിയാണ്. നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചിച്ചു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ വികാസ് ദുബേയ്ക്കു വേണ്ടിയുള്ള തെരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായത്. കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം.

ഡിവൈഎസ്‍പി ദേവേന്ദ്ര മിശ്രയാണ് കൊല്ലപ്പെട്ടവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍. 3 സബ് ഇന്‍സ്പെക്ടര്‍മാരും നാല് കോണ്‍സ്റ്റബിളുമാണ് കൊല്ലപ്പെട്ട മറ്റ് ഏഴുപേര്‍. പരിക്കേറ്റ നാലുപേരുടെയും നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here