ന്യൂഡല്‍ഹി: കോവിഡ് തുടരുന്ന പശ്ചാത്തലത്തില്‍ നീറ്റ് മെഡിക്കല്‍ പ്രവേശനപരീക്ഷ മാറ്റിവെച്ചു. ജൂലൈ 26 ന് നടത്താനിരുന്ന പരീക്ഷ സെപ്റ്റംബര്‍ 13 ലേക്കാണ് മാറ്റി വെച്ചത്.കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേശ് പൊക്രിയാലാണ് പരീക്ഷ മാറ്റിയ കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
കോവിഡ് മഹാമാരിയുടെ സാഹചര്യം വിലയിരുത്തി പരീക്ഷകള്‍ നടത്താന്‍ കഴിയുമോയെന്ന് പരിശോധിച്ച നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഡയറക്ടര്‍ നല്കിയ റിപ്പോര്‍ട്ട് അനുസരിച്ചാണ് പരീക്ഷാ തീയതികള്‍ മാറ്റിയത്. എന്‍ജിനീയറിങ്ങ് പ്രവേശനത്തിനുള്ള ജെഇഇ പരീക്ഷയുടെ തീയതിയും മാറ്റിയിട്ടുണ്ട്.ജൂലൈ 18 മുതല്‍ 23 വരെ നടത്താനിരുന്ന ജെഇഇ പരീക്ഷ, സെപ്റ്റംബര്‍ ഒന്നു മുതല്‍ ആറു വരെയുള്ള തീയതികളിലായിരിക്കും നടക്കുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക