അയച്ച സന്ദേശങ്ങള്‍ തിരിച്ചുവിളിക്കാനുള്ള ഫീച്ചര്‍ ആൻഡ്രോയിഡിലും അവതരിപ്പിച്ച്‌ ​ഗൂ​ഗിള്‍; എത്തുന്നത് വെബ് ഉപയോക്താക്കള്‍ക്ക് 2015ല്‍ ലഭ്യമാക്കിയ സേവനം

0
787
www.dweepmalayali.com

മൊബൈല്‍ അടക്കമുള്ള ആന്‍ഡ്രോയിഡ് ഒപറേറ്റിങ് സിസ്റ്റം വഴി അയക്കുന്ന ജിമെയില്‍ സന്ദേശങ്ങള്‍ തിരിച്ചുവിളിക്കാനുള്ള പുതിയ ഫീച്ചര്‍ അവതരിപ്പിച്ച്‌ ​ഗൂ​ഗിള്‍. ആന്‍ഡ്രോയിഡിലെ ജിമെയില്‍ ആപ്പിന്റെ 8.7 വേര്‍ഷനിലാണ് ഈ ഫീച്ചര്‍ എത്തിയിരിക്കുന്നത്. അയച്ച മെയിലുകള്‍ തിരിച്ചു വിളിക്കാനുള്ള ഫീച്ചര്‍ ഗൂഗിള്‍ ജിമെയിലിന്റെ വെബ് ഉപയോക്താക്കള്‍ക്ക് 2015ല്‍ ലഭ്യമാക്കിയിരുന്നു. പിന്നീട് ഐഒഎസിലും സൗകര്യം നല്‍കിയിരുന്നു.

സ്വന്തം ഓപറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡില്‍ ഈ ഫീച്ചര്‍ ആ‌​ദ്യമായാണ് ​ഗൂ​ഗിള്‍ അവതരിപ്പിക്കുന്നത്. ഡെസ്‌ക്ടോപ് വേര്‍ഷനോടു വളരെ സമാനത പുലര്‍ത്തുന്ന രീതിയിലാണിത്. ഡെസ്‌ക്ടോപ് വേര്‍ഷനില്‍ എത്ര സമയം വരെ തിരിച്ചു വിളിക്കാമെന്നത് സെറ്റു ചെയ്യാം. എന്നാല്‍ അങ്ങനെ സമയപരിധി നിശ്ചയിക്കാനുള്ള ഓപ്ഷന്‍ ആന്‍ഡ്രോയിഡ് വേര്‍ഷന്റെ ആദ്യ പതിപ്പിലില്ല. ഈ ഫീച്ചര്‍ വേണ്ടന്നുവയ്ക്കാനുള്ള ഓപ്ഷനും നല്‍കിയിട്ടില്ല.

പുതിയ ഫീച്ചറില്‍ ഒരു മെയില്‍ സെന്‍ഡു ചെയ്യുമ്ബോള്‍ മെയില്‍ ബോക്‌സിനു താഴെ പ്രത്യക്ഷപ്പെടുന്ന സെന്‍ഡിങ് സ്നാക്ബാറില്‍ സ്പര്‍ശിച്ചാല്‍ അയച്ച മെസേജ് ക്യാന്‍സല്‍ ചെയ്യാം. അയച്ചു കഴിഞ്ഞും സെന്റ് മെസേജ് ‘അണ്‍ഡൂ’ ചെയ്യാനുള്ള ഓപ്ഷനും നല്‍കുന്നുണ്ട്. ഇത് ജിമെയില്‍ 8.7 ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഇപ്പോള്‍ ലഭ്യമാണ്. ഇല്ലാത്തവര്‍ പ്ലേസ്റ്റോറില്‍ പുതിയ വേര്‍ഷന്‍ ഉണ്ടോ എന്നു നോക്കുന്നതും നന്നായിരിക്കും.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here