അമിനി: അമിനി ദ്വീപിലെ പ്രഥമ സർക്കാർ അംഗീകൃത സംഘടനയായ പുറക്കര ലക്കി ബ്രദേഴ്സ് ക്ലബ്ബിന്റെ 35-ആം വാർഷികാഘോഷത്തിന്റെയും രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ആം ജന്മദിനാഘോഷത്തിന്റെയും ഭാഗമായി പി.എൽ.ബി.സിയും അമിനി പരിസ്ഥിതി-വനംവകുപ്പും സംയുക്തമായി അമിനി ദ്വീപിന്റെ വിവിധ ഭാഗങ്ങളിലായി 101 വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. ” PLASTIC FREE & GREEN AMINI” എന്ന കാലിക പ്രസക്തമായ ശീർഷകത്തിൽ നടത്തിയ പദ്ധതി അമിനി വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ ശ്രീ.പി.പൂക്കുഞ്ഞി ഉദ്ഘാടനം ചെയ്തു.
ദ്വീപിൽ നിന്നും പ്ളാസ്റ്റിക് നിർമാർജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ വീടുകളിൽ നിന്നും മറ്റും ഉപയോഗ ശൂന്യമായ പ്ളാസ്റ്റിക്കുകൾ ശേഖരിക്കുകയും അവ ശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്തു. അമിനി ദ്വീപ് എൻവയോൺമെൺന്റ് അസിസ്റ്റന്റ് ശ്രീ.മുഹമ്മദ് ഖാൻ, പി.എൽ.ബി.സി പ്രസിഡന്റ് സ്വാദിഖലി, സെക്രട്ടറി സഈദ്, ട്രഷറർ ശുഐബ്, വൈസ് പ്രസിഡന്റ് സയ്യിദ് ശിഹാബുദ്ദീൻ, സ്വച്ച് ഭാരത് അഭിയാൻ സൂപ്പർവൈസർ സളീർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
2017-ൽ ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി പി.എൽ.ബി.സിയുടെ നേതൃത്വത്തിൽ അമിനി ദ്വീപിന്റെ പടിഞ്ഞാറു ഭാഗത്തായി 51 തെങ്ങിൻ തൈകൾ നട്ടു പിടിപ്പിച്ചിരുന്നു. ക്ലബ്ബിന്റെ 35-ആം വാർഷികാഘോഷത്തിന്റെ ഭാഗമായി രാവിലെ ക്ലബ് പ്രസിഡന്റ് ശ്രീ.സ്വാദിഖലി സി.എച്ച്.പി പതാക ഉയർത്തുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക