ആന്ത്രോത്ത്: സ്വച്ഛതാ ഹി സേല് ക്യാമ്പയിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ച് ആഘോഷമാക്കി സായ് സെന്റർ. സെപ്റ്റംബർ 29 നു തുടങ്ങിയ പരിപാടി ഇന്ന് അവസാനിച്ചു. അമൃത് കലാശ് യാത്ര, മേരാ മാറ്റി മേരാ ദേശ്, ഫിറ്റ് ഇന്ത്യ സ്വച്ഛതാ റൺ തുടങ്ങിയ പരിപാടികളാണ് ഈ ദിവസങ്ങളിലായി നടന്നത്. സായ് സെന്റർ ലക്ഷദ്വീപ് അസിസ്റ്റന്റ് ഡിറക്ടർ അഭിഷേക് നായർ പരിപാടികൾക്ക് നേതൃത്വം നൽകി.
സായ് സെന്റർ കോച്ചുമാർ, സ്റ്റാഫുകൾ, കായിക താരങ്ങൾ, കായിക വിദ്യാർത്ഥികൾ, ഫിസിക്കൽ എഡ്യൂക്കേഷൻ അദ്ധ്യാപകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. ബീച്ച് ക്ലീനിങ്, സായ് സെന്റർ ഗ്രൗണ്ട് ക്ലീനിങ്, ഫ്രീഡം റൺ എന്നിവയിൽ എല്ലാവരും സജീവ പങ്കാളികളായി. രാഷ്ട്ര സേവനത്തിന്റെയും പരിസര ശുചിത്വത്തിന്റെയും പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കാൻ സാധിച്ചു എന്ന് സംഘാടകർ പറഞ്ഞു.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക