കൊച്ചി: വധശ്രക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി റദ്ദാക്കണമെന്ന ലക്ഷദ്വീപ് എം.പി. മുഹമ്മദ് ഫൈസലിന്റെ ആവശ്യം കേരള ഹൈക്കോടതി തള്ളി. എന്നാൽ, തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചു. സെഷൻസ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഹമ്മദ് ഫൈസൽ അടക്കം നാലുപേരുടെ തടവുശിക്ഷയാണ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എൻ. നഗരേഷ് റദ്ദാക്കിയത്.
മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.എം. സയീദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. 2009 ഏപ്രില്‍ 16-ന് ലോക്‌സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ രാഷ്ട്രീയ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സംഭവം.

എന്‍.സി.പി. നേതാവായ മുഹമ്മദ് ഫൈസല്‍ കേസില്‍ രണ്ടാം പ്രതിയാണ്. ഒന്നാംപ്രതി സയ്ദ് മുഹമ്മദ് നൂറുള്‍ അമീര്‍, മൂന്നും നാലും പ്രതികളായ മുഹമ്മദ് ഹുസൈന്‍ തങ്ങള്‍, മുഹമ്മദ് ബഷീര്‍ തങ്ങള്‍ എന്നിവരുടേയും തടവുശിക്ഷ ഹൈക്കോടതി റദ്ദാക്കി.
പത്തുവര്‍ഷം കഠിനതടവായിരുന്നു നാലുപേര്‍ക്കും വിധിച്ചിരുന്നത്. നേരത്തെ കുറ്റക്കാരനായി കണ്ടെത്തിയ സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സസ്‌പെന്‍ഡ് ചെയ്തിരുന്നു. 10 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചതും എം.പി. സ്ഥാനം അസാധുവാക്കിയതും നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഹൈക്കോടതിക്ക് പിഴവുപറ്റിയെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കാന്‍ ഹൈക്കോടതിയോട് നിര്‍ദേശിച്ചിരുന്നു.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക