കോട്ടയം: ലക്ഷദ്വീപ് പിറവി ദിനത്തിൽ വേറിട്ട സേവന പ്രവർത്തനവുമായി എൽ.എസ്.എ കോട്ടയം ജില്ലാ കമ്മിറ്റി. കഴിഞ്ഞ ശനിയാഴ്ച ഉച്ചയ്ക്ക് കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ് പരിസരത്തുണ്ടായിരുന്ന നിർധനരായ രോഗികൾക്കും യാത്രക്കാർക്കും ഭക്ഷണപ്പൊതികൾ നൽകിക്കൊണ്ടാണ് എൽ.എസ്.എ ജില്ലാ കമ്മിറ്റി നേതാക്കൾ മാതൃകയായത്. വിശക്കുന്നവരുടെ കൈകളിൽ വിഭവസമൃദമായ ഭക്ഷണപ്പൊതികൾ വെച്ചുകൊടുത്തപ്പോൾ അവരുടെ കണ്ണുകളിൽ നിന്നും വീണ കണ്ണുനീർ തുള്ളികൾ വിദ്യാർഥി ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളായിരുന്നു എന്ന് എൽ.എസ്.എ കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ് സിജാഹുദ്ദീൻ ദ്വീപ് മലയാളിയോട് പറഞ്ഞു. സിജാഹുദ്ദീനോടൊപ്പം ജില്ലാ സെക്രട്ടറി തംജീദ്, ട്രഷറർ മുഹമ്മദ് അഫ്സൽ ഹുസൈൻ, വൈസ് പ്രസിഡന്റുമാരായ നബീൽ സാദിഖ്, നിയാസ് ഖാൻ എന്നിവരും ഭക്ഷണ വിതരണത്തിന് നേതൃത്വം നൽകി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക