കാലത്തെ തിരുത്താൻ ക്യാമ്പസുകളിലേക്ക്; എൽ.എസ്.എ കേന്ദ്ര കമ്മിറ്റി നയിക്കുന്ന കോളേജ് ക്യാമ്പയിനിങ്ങിന് മഹാരാജാസിൽ തുടക്കം.

0
160

എറണാകുളം: ഈ വർഷത്തെ എൽ.എസ്.എയുടെ കോളേജ് ക്യാമ്പെയ്ന് മഹാരാജാസ് കോളേജിൽ നിന്നും തുടക്കമായി. ഇന്നത്തെ തലമുറയിൽ കൂടി വരുന്ന അരാഷ്ട്രിയതക്കെതിരെ നിലകൊള്ളുക, ലക്ഷദ്വീപിന്റെ സ്വയം പര്യാപ്തതയ്ക്കായി ഒരുമിച്ച് നിൽക്കുക, ലക്ഷദ്വീപിന്റെ സ്വയംഭരണത്തിനായി ശബ്ദ്ദിക്കുക, ഫാസിസ്റ്റ്, ഏകാധിപത്യ ശക്തികൾക്കെതിരെ വിദ്യാർത്ഥികളെ സംഘടിച്ച് നിർത്താൻ പ്രചോദനമേകുക, നിലവിൽ ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്നും, കോളേജ് മാനേജ്മന്റിൽ നിന്നും ദ്വീപ് വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങൾ അവരിൽ നിന്ന് തന്നെ കേട്ട് മനസിലാക്കുക. അതിന് പരിഹാരം കാണാൻ ശ്രമിക്കുക, എൽ.എസ്.എയുടെ കീഴിലുള്ള സബ് കമ്മിറ്റികളായ
ബ്ലഡ് ഡോണേർസ് ഫോറം, വാസിഫ് ക്യാൻസർ റിലീഫ് ഫോറം, സ്കോളർഷിപ്പ് സെൽ, ആന്റി റാഗിങ് & ആന്റി ഹറാസ് മെന്റ് സെൽ എന്നിവയുടെ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുകയും എൽ.എസ്.എയുടെ വിവിത മേഖലകളിലുള്ള പ്രവർത്തനങ്ങളും ഇടപെടലുകളും വിദ്യാർത്ഥികൾക്ക് ബോധ്യപ്പെടുത്തി കൊടുക്കുകയും സംഘടനയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് അവരുടെ നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുക. തുടങ്ങിയവയാണ് ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ നടത്തുന്ന
കോളേജ് ക്യാമ്പയിന്റെ ലക്ഷ്യങ്ങൾ.

Advertisement

മഹാരാജാസ് കോളേജിൽ നിന്നും തുടക്കം കുറിച്ച ക്യാമ്പയിനിൽ ലക്ഷദ്വീപ് സ്റ്റുഡന്റസ് അസോസിയേഷന്റെ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ്‌ സയ്യിദ് മുഹമ്മദ് അനീസ്, കേന്ദ്ര കമ്മിറ്റി ട്രഷറർ മിസ്ബാഹുദ്ധീൻ എന്നിവരുടെ നേതൃത്വത്തിൽ മഹാരാജാസ് കോളേജിലെ വിദ്യാർത്ഥികളുമായി സംവദിച്ചു.

കാലത്തെ തിരുത്താൻ ക്യാമ്പസുകളിലേക്ക് എന്ന പേരിൽ നടത്തുന്ന ക്യാമ്പയിനിൽ വർദ്ധിച്ചു വരുന്ന ആരാഷ്ട്രീയതക്കെതിരെയും ലക്ഷദ്വീപിൽ ഒരു സ്വയംഭരണ സംവിധാനത്തിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകുന്നു.

Join Our WhatsApp group.

ഒപ്പം തന്നെ വിദ്യാർത്ഥികൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ ചോദിച്ച് മനസ്സിലാക്കി പ്രവർത്തിക്കാനാണ് ആഗ്രഹം എന്നും ഉദ്ഘാടന വേളയിൽ കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് സയ്യിദ് മുഹമ്മദ് അനീസ് പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here