ചരിത്രം വീണ്ടും മിശിഹാക്കൊപ്പം; 6 തവണ ബാലൻഡിയോർ നേടുന്ന ഒരേയൊരു താരം മെസ്സി.

0
893

രിത്രം പിറന്നിരിക്കുന്നു. ആദ്യമായി ഒരു താരം ആറു തവണ ബാലന്‍ ദി ഓര്‍ നേടുക എന്ന ചരിത്രം. അര്‍ജന്റീനയുടെയും ബാഴ്സലോണയുടെയും സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയാണ് ഒരിക്കല്‍ കൂടെ ബാലന്‍ ദി ഓര്‍ സ്വന്തമാക്കിയിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഞ്ച് ബാലന്‍ ദി ഓര്‍ എന്ന നേട്ടത്തെയാണ് ഇതോടെ മെസ്സി മറികടന്നിരിക്കുന്നത്.

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച താരത്തിനായുള്ള ഫിഫ ബെസ്റ്റ് പുരസ്കാരവും മെസ്സി നേരത്തെ സ്വന്തമാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഫ്രാന്‍സില്‍ ഇന്ന് ബാലന്‍ ദി ഓറും മെസ്സി സ്വന്തമക്കിയത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, വിര്‍ജില്‍ വാന്‍ ഡൈക്, സാഡിയോ മാനെ എന്നിവരെ പിന്തള്ളിയാണ് മെസ്സി ഫിഫാ ബെസ്റ്റ് സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ ബാഴ്സലോണക്ക് വേണ്ടി നടത്തിയ ഗംഭീര പ്രകടനമാണ് മെസ്സിയെ ഈ അവാര്‍ഡിന് അര്‍ഹനാക്കിയത്.

പലരും വാന്‍ ഡൈക് വിജയിക്കും എന്ന് കരുതിയിരുന്നു എങ്കിലും
പാരിസില്‍ മെസ്സി തന്നെ ജേതാവാകുകയായിരുന്നു. കഴിഞ്ഞ സീസണില്‍ ലാലിഗയിലെ മാത്രമല്ല യൂറോപ്പിലെ തന്നെ ടോപ്പ് സ്കോറര്‍ ആയിരുന്നു മെസ്സി. ലാലിഗയും മെസ്സി സ്വന്തമാക്കിയിരുന്നു. ചാമ്ബ്യന്‍സ് ലീഗിലെയും ടോപ്പ് സ്കോറര്‍ ആയിരുന്നു മെസ്സി.

കഴിഞ്ഞ സീസണില്‍ ലിവര്‍പൂള്‍ യുവേഫ ചാമ്ബ്യന്‍സ് ലീഗ് കിരീടം നേടിയതില്‍ വലിയ പങ്ക് വഹിച്ച താരമാണെങ്കിലും വാന്‍ ഡൈകിന് ഇന്ന് നിരാശയോടെ മടങ്ങേണ്ടി വന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചടങ്ങിനു വന്നിരുന്നില്ല.

കടപ്പാട്: ഫാൻപോർട്ട്


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here