ലക്ഷദ്വീപിലെ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് കോണ്ഗ്രസ്സ് പ്രതിനിധി സംഘം അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകനുമായി ചർച്ച നടത്തി.

0
797

കവരത്തി: എൽ.ടി.സി.സി യോഗത്തിന്റെ തീരുമാനപ്രകാരം യോഗത്തിൽ പ്രതിനിധികൾ ഉന്നയിച്ച വിവിധ വിഷയങ്ങൾ സമാഹരിച്ച് കൊണ്ട് പാർട്ടി അധ്യക്ഷൻ ഹംദുള്ളാ സഈദിന്റെ നേതൃത്വത്തിൽ കോണ്ഗ്രസ്സ് പ്രതിനിധി സംഘം അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകനുമായി കൂടിക്കാഴ്ച നടത്തി.

വിവിധ വകുപ്പുകളിൽ തുടരുന്ന കൂട്ട പിരിച്ച് വിടൽ നയത്തിന്റെ ഫലമായി ദ്വീപുകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാവുമെന്നും ഇക്കാര്യത്തിൽ പാർട്ടിക്കുള്ള കടുത്ത പ്രതിഷേധം അറിയിക്കുകയും നടപടികൾ പുന പരിശോധിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.

ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ ഭരണകൂടം തുടരുന്ന അശാസ്ത്രീയമായ പരിഷ്‌കാരങ്ങൾ പുന പരിശോധിക്കണമെന്നും വിദ്യാർഥികൾക്കെതിരെയുള്ള അച്ചടക്ക നടപടികൾ അവസാനിപ്പിക്കുന്നതിനും വിദ്യാർത്ഥി സ്കോളർഷിപ്പുകൾ, ഹോസ്റ്റൽ അഡ്മിഷൻ എന്നിവയിലുള്ള അവ്യക്തതകൾക്ക് പരിഹാരം കാണാൻ നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടു.

ദ്വീപിലെ ഏറ്റവും വലിയ യാത്രാ കപ്പലായ എം.വി.കവരത്തിയിൽ ഉണ്ടായ അഗ്നിബാധ സമയോചിതമായി ഇടപെട്ട് പരിഹരിച്ച ക്യാപ്റ്റനും ക്രൂ മെമ്പർമാർക്കും ഭരണകൂടം പ്രശംസാപത്രം നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ടു. എം.വി കവരത്തി യാത്ര തടസ്സപ്പെട്ട സാഹചര്യത്തിൽ അറേബ്യൻ സീ, ലക്ഷദ്വീപ് സീ കപ്പലുകൾ സർവീസിന് എത്തിക്കണമെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഇന്ന് തന്നെ വകുപ്പ് തലവന്മാരുമായി ചർച്ച നടത്തുമെന്ന് അഡ്വൈസർ ഉറപ്പ് നൽകി.

To advertise here, Whatsapp us.
To Advertise in Dweep Malayali, WhatsApp us now.

ലക്ഷദ്വീപ് സ്വച്ഛ് അഭിയാന്റെ താഴെ ശുചീകരണ ജോലി ചെയ്ത വകയിൽ ആറ് മാസക്കാലമായി നൽകാനുള്ള വേതനം ജോലിക്കാർക്ക് അടിയന്തിരമായി വിതരണം ചെയ്യാൻ നടപടിയുണ്ടാവണമെന്നും
വിവിധ ദ്വീപുകളിൽ പൂർത്തിയാക്കാൻ ബാക്കിയുള്ള ഈസ്റ്റൻ ജെട്ടി പ്രോജക്ടുകൾ, റോഡുകൾ എന്നിവയുടെ പൂർത്തീകരണം വേഗത്തിലാക്കാനും നടപടിയുണ്ടാവണമെന്ന് ആവശ്യപ്പെട്ടു.

കടപ്പാട്: LTCC സോഷ്യൽ മീഡിയാ വിംഗ്.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here