ആന്ത്രോത്ത്: ലോക ഭിന്നശേഷി ദിനാചരണം മൾട്ടി പർപ്പസ് ഹാളിൽ സമുചിതമായി ആചരിച്ചു. യോഗം ഡെപ്യൂട്ടി കലക്ടർ കം സി.ഈ.ഒ ശ്രീ. ഹർഷിദ് സൈനി ഉദ്ഘാടനം ചെയ്തു. ലക്ഷദ്വീപ് ഡിസേബിൾ വെൽഫെയർ അസോസിയേഷൻ സെക്രട്ടറി ശ്രീ. മുഹമ്മദ് സാബിത് ബി.കെ അധ്യക്ഷനായിരുന്നു.
മെഡിക്കൽ ഓഫീസർ ഡോ. സൗദാബി മുഖ്യാതിഥിയായിരുന്നു. വില്ലേജ് ദ്വീപ് പഞ്ചായത്ത് വൈസ് ചെയർപേഴ്സൺ എച്ച്.കെ മുഹമ്മദ് കാസിം, ഡിസേബിലിറ്റി സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് അഡ്വൈസറി കമ്മിറ്റി മെമ്പർ കെ.കെ ഫാറൂഖ് എന്നിവർ ആശംസ നേർന്ന് സംസാരിച്ചു. തുടർന്ന് കുട്ടികൾക്കായി വിവിധ മത്സര പരിപാടികൾ നടത്തുകയും സമ്മാന വിതരണം ചെയ്യുകയും ചെയ്തു. ആന്ത്രോത്ത് LDWA അഡ്വൈസർ ശ്രീ. എ റഹ്മത്തുള്ള സ്വാഗതവും VEO ഇൻ ചാർജ് ഫർസാന ബീഗം നന്ദിയും പറഞ്ഞു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക