കോഴിക്കോട്: ലോക്‌സഭയില്‍ മുത്വലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദം പ്രകടിപ്പി ച്ച് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇതുമൂല്‍ം അണികള്‍ക്കും നേതാക്കള്‍ക്കും ഉണ്ടായ ബുദ്ധിമുട്ടില്‍ വിഷമമുണ്ടെന്നും മനോരമ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മുത്വലാഖുമായി ബന്ധപ്പെട്ട ലീഗ് നിലപാട് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ ഇ ടി മുഹമ്മദ് ബഷീറിനെയാണ് ചുമതലപ്പെടുത്തിയിരുന്നത്. താനുമായി ആലോചിച്ചാണ് ബഷീര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തത്. അദ്ദേഹം ആ ചുമതല ഭംഗിയായി നിര്‍വഹിച്ചുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
തന്നോട് വീശദീകരണം ചോദിച്ചത് പാര്‍ട്ടിയുടെ വലുപ്പമാണ് കാണിക്കുന്നത്. സിപിഎം, സിപിഐ അംഗങ്ങളില്‍ ചിലരും അന്ന് സഭയില്‍ ഉണ്ടായിരുന്നില്ല. അവരോട് അതത് പാര്‍ട്ടികള്‍ വിശദീകരണം ചോദിച്ചോയെന്നും കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക