അതിതീവ്ര കോവിഡ്​ കേരളത്തിലും; രോഗം സ്ഥിരീകരിച്ചത്​ വിദേശത്തുനിന്ന്​​ വന്നവര്‍ക്ക്​

0
339

തിരുവനന്തപുരം: ബ്രിട്ടനില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച അതിതീവ്ര കോവിഡ്​ കേരളത്തിലും സ്​ഥിരീകരിച്ചതായി സംസ്​ഥാന ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ആറുപേര്‍ക്കാണ്​ സ്​ഥിരീകരിച്ചത്​. വിദേശത്തുനിന്ന്​​ വന്നവര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഡിസംബര്‍ 14ന്​ ശേഷമാണ്​ ഇവര്‍ എത്തിയത്​.

കോഴിക്കോട്​​ കുടുംബത്തിലെ രണ്ടുപേര്‍​, ആലപ്പുഴയിലെ കുടുംബത്തിലെ രണ്ടുപേര്‍​ കോട്ടയം, കണ്ണൂര്‍ ഒന്ന്​ വീതം എന്നിങ്ങനെയാണ്​ രോഗം സ്​ഥിരീകരിച്ചത്​. ഇവര്‍ ആശുപത്രികളില്‍ ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണത്തിലാണ്​. ഇവരുമായി സമ്ബര്‍ക്കമുള്ളവരും നിരീക്ഷണത്തില്‍ കഴിയുകയാണ്​​. 29 പേരുടെ സാമ്ബിളാണ്​ പുണെയിലേക്ക്​ അയച്ചിരുന്നത്​.

വകഭേദം വന്ന വൈറസിന്‍റെ തീവ്രത കൂടുതലായതിനാല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്​ മന്ത്രി അറിയിച്ചു. സമ്ബര്‍ക്കമുള്ളവര്‍ വിവരം അറിയിക്കണം. ഭയപ്പെടേണ്ട ആവശ്യമില്ല. പകര്‍ച്ച സാധ്യത കൂടുതലാണെങ്കിലും ചികിത്സിച്ച്‌​ ഭേദമാക്കാന്‍ കഴിയുമെന്ന്​ മന്ത്രി പറഞ്ഞു​. ​എയര്‍പോര്‍ട്ടുകളില്‍ നിരീക്ഷണം ശക്​തമാക്കും. മാസ്​ക്​ ധരിക്കുക, കൈകള്‍ ശുചീകരിക്കുക, അകലം പാലിക്കുക തുടങ്ങിയവ കാര്യങ്ങള്‍ പാലിക്കണം. വിദേശത്തുനിന്ന്​ വരുന്നവര്‍ സ്വമേധയാ ക്വാറന്‍റീനില്‍ പോകണമെന്നും മന്ത്രി അറിയിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here