കൊച്ചി: ലക്ഷദ്വീലെ പ്രമുഖ ബിൽഡേഴ്സ് ആയ നെടിയത്ത് പ്രോപ്പർട്ടീസിന്റെ പുതിയ രണ്ട് പ്രൊജക്ട്ടുകളുടെ തറക്കല്ലിടൽ ചടങ്ങ് എറണാകുളം ലേക് ഷോർ ഹോസ്പിറ്റലിന് സമീപം നെട്ടൂരിൽ നടന്നു. ദ്വീപ് സ്വദേശികൾക്ക് വേണ്ടി മാത്രമായി പണിയുന്ന അപ്പാർട്മെന്റ് പ്രൊജക്റ്റിന്റെയും അരൂകുറ്റി വടുതലയിൽ ലക്ഷദ്വീപ്കാർക്ക് മാത്രമായി പണിയുന്ന ലക്ഷദ്വീപ് കമ്മ്യൂണിറ്റി വില്ലകളുടെയും തറകല്ലിടൽ ചടങ്ങാണ് നെടിയത്ത് ഗ്രൂപ്പ് ചെയർമാൻ നെടിയത്ത് നസീബ് നടത്തിയത്. നെട്ടുർ ലേക് ഷോർ ഹോസ്പിറ്റലിന് സമീപത്ത് 16 യൂണിറ്റ് അപ്പാർട്മെന്റുകളാണ് പണിയുന്നത്, വടുതലയിൽ 25 ലക്ഷദ്വീപ് കമ്മ്യൂണിറ്റി വില്ലയും പുരോഗതിയിലാണ്. 6 മാസം കൊണ്ട് വില്ലകളുടെ പണി തിരുമെന്ന് പ്രതീക്ഷിക്കുന്നതായി നെടിയത്ത് നസീബ് ദ്വീപ്മലയാളിയോട് പറഞ്ഞു. പുതുവർഷ പിറവിയുടെ ആഘോഷങ്ങളുടെ ഭാഗമായി പ്രത്യേകം സ്കീമുകളും ഉണ്ട്. 12 ലക്ഷം രൂപ അടച്ചാൽ നെട്ടൂരിൽ അപ്പാർട്മെന്റ് സ്വന്തമാക്കാനും ബാക്കി തുക മാസ തവണകളയി അടക്കാനും 9 ലക്ഷം രൂപ അടച്ച് ലക്ഷദ്വീപ് കമ്മ്യൂണിറ്റി വില്ല സ്വന്തമാക്കാനും ബാക്കി മാസ തവണകളായി അടക്കാനുമുള്ള സൗകര്യം സ്കീമിൽ ഉണ്ട്. കല്ലിടൽ ചടങ്ങിൽ നേടിയത് പ്രോപ്പർട്ടിസ് ഡയറക്ടർ പി. എസ് ഷെല്ലിരാജ്, നേടിയത് ഗ്രൂപ്പ് വൈസ് പ്രസിഡന്റ് സഹീദാ നസീബ്, പ്രൊജക്റ്റ് കോർഡിനേറ്റർ കൊടുങ്ങല്ലൂർ ബാബു, പ്രൊജക്റ്റ് മാനേജർ സാദത്ത് എന്നിവർ സന്നിഹിതരായിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക