കവരത്തി: ലക്ഷദ്വീപ് കൃഷി വിജ്ഞാന കേന്ദ്രവും ലക്ഷദ്വീപ് നാളികേര വികസന ബോർഡും സംയുക്തമായി സംഘടിപ്പിച്ച കരകൗശല ട്രൈനിംഗ് ക്യാമ്പ് സമാപിച്ചു. കവരത്തി ദ്വീപിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ ദ്വീപുകളിൽ നിന്നായി മുപ്പത് കലാകാരന്മാർ പങ്കെടുത്തു. ആറ് ദിവസങ്ങളിലായി നടന്ന ട്രൈനിംഗിന് തൃശൂർ ജില്ലയിൽ നിന്നും എത്തിയ ശ്രീ.ശിവദാസൻ നേതൃത്വം നൽകി.
ചിരട്ട ഉൾപ്പെടെ നമ്മുടെ നാടിന്റെ തനതായ അസംസ്കൃത വസ്തുക്കൾ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ എങ്ങനെ മനോഹരമായി ഉണ്ടാക്കാം എന്ന് പ്രാക്ടിക്കലായി പഠിപ്പിച്ച സെഷനുകൾ ട്രൈനിംഗിൽ പങ്കെടുത്ത കലാകാരന്മാർക്ക് ഏറെ ഉപകാരപ്രദമായി. കരകൗശല വസ്തുക്കൾ നിർമ്മാണത്തിന് ആവശ്യമായ ഉപകരണങ്ങൾ ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സൗജന്യമായി വിതരണം ചെയ്തു. കൂടാതെ, ട്രൈനിംഗിൽ പങ്കെടുത്തവർക്ക് പ്രോത്സാഹനമായി സാമ്പത്തിക സഹായവും ലഭിച്ചു. ആവശ്യമെങ്കിൽ കൂടുതൽ വിപുലമായ ട്രൈനിംഗിന് നൽകാൻ തയ്യാറാണെന്ന് ശ്രീ.ശിവദാസൻ അറിയിച്ചതായി ട്രൈനിംഗിൽ പങ്കെടുത്തവർ പറഞ്ഞു.
Lakshadweep
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക