ശുദ്ധജല പദ്ധതികളുടെ പട്ടികയിൽ ലക്ഷദ്വീപ് ഇല്ല. പാർലമെന്റിൽ ക്ഷോഭിച്ച് മുഹമ്മദ് ഫൈസൽ. #Video

0
1227

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കീഴിൽ നിലവിൽ നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്ന ശുദ്ധജല പദ്ധതികളുടെ പട്ടികയിൽ ലക്ഷദ്വീപ് ഇല്ല. സംസ്ഥാനം തിരിച്ചുള്ള പട്ടികയിൽ ലക്ഷദ്വീപ് ഒഴികെ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉണ്ട്. ലക്ഷദ്വീപിന്റെ പേര് കാണാത്തതിനെ തുടർന്നാണ് ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസൽ ക്ഷോഭത്തോടെ കേന്ദ്ര ജല ശക്തി വകുപ്പ് മന്ത്രി ശ്രീ.ഫ്രഹ്ലാദ് സിങ്ങ് പട്ടേലിനോട് ചോദ്യം ഉന്നയിച്ചത്. പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ലക്ഷദ്വീപ് ഭരണകൂടം അറിയിക്കാത്തതാണോ, അതോ കേന്ദ്രം ലക്ഷദ്വീപിനോട് മാത്രം അത് ആവശ്യപ്പെടാത്തതാണോ എന്ന് മന്ത്രി വ്യക്തമാക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാൽ ലക്ഷദ്വീപിൽ നിലവിൽ കൽപ്പേനി, അമിനി, കിൽത്താൻ, ചെത്ത്ലാത്ത്, ആന്ത്രോത്ത് എന്നീ ദ്വീപുകളിൽ ശുദ്ധജല പദ്ധതികളുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്ന് മന്ത്രി പാർലമെന്റിൽ അറിയിച്ചു. വിവരങ്ങൾ കൃത്യമായി ലഭ്യമാണെന്ന് പ്രഹ്ലാദ് സിങ്ങ് പട്ടേൽ പറഞ്ഞു. പദ്ധതികളുടെ പുരോഗതി വിവരിക്കുന്ന പട്ടികയിൽ ലക്ഷദ്വീപിന്റെ പേര് വിട്ടു പോയത് സാങ്കേതികമായ തകരാർ മൂലം ആവാമെന്നും അത് പരിശോധിക്കുമെന്നും മന്ത്രി ഉറപ്പു നൽകി.

Content: Drinking Water Projects Under Central Government. Lakshadweep MP Mohammad Faizal asks question to Prahlad singh patel in Lok sabha. Kalpeni, Amini, Kiltan, Chethlath, Androth Projects are under progress.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here