കൽപ്പേനി: കൽപ്പേനി സ്കൂളിൽ നിന്നും ഡോ. കെ.കെ മുഹമ്മദ് കോയയുടെയും ബി ഉമ്മയുടെയും പേരുകൾ നീക്കം ചെയ്ത ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെയും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെയും നടപടികൾകെതിരെ കൊച്ചി ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസിലേക്ക് ലക്ഷദ്വീപ് സ്റ്റുഡന്റ്സ് അസോസിയേഷൻ പ്രതിഷേധ മാർച്ച് നടത്തി.

എൽ.എസ്.എ പ്രസിഡന്റ് അനീസ് പി.പി പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ സ്വാഗതം ചെയ്യുന്നു. പക്ഷേ അത് തങ്ങളുടെ പ്രാദേശിക നേതാക്കളുടെ പേരുകൾ നീക്കം ചെയ്ത് കൊണ്ടാവരുതെന്നും നേതാക്കൾ പ്രസ്താവിച്ചു. എൽ.എസ്.എ ജനറൽ സെക്രട്ടറി സഫറുള്ള, വൈസ് പ്രസിഡന്റ് ജവാദ് പി.എ, ട്രഷറർ മിസ്ബാഹുദ്ധീൻ തുടങ്ങി മറ്റ് നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക