ഇന്റർ ഐലൻഡ് പ്രൈസ്മണി ടൂർണമെന്റിൽ ഇരട്ടക്കിരീടം സ്വന്തമാക്കി ആന്ത്രോത്ത്. വീഡിയോ കാണാം ▶️

0
182

അഗത്തി: 12ാമത് അഡ്മിനിസ്ട്രേറ്റർസ് ഇന്റർ ഐലൻഡ് പ്രൈസ്മണി ടൂർണമെന്റ് സമാപി ച്ചപ്പോൾ ഇരട്ടക്കിരീടം സ്വന്തമാക്കി ആന്ത്രോത്ത്. അഗത്തി ദ്വീപിൽ നടന്ന ടൂർണമെന്റിന്റെ അവസാന ദിവസമായ ഇന്നലെ നടന്ന ഫുട്ബോൾ മത്സരത്തിൽ ആതിഥേയരായ അഗത്തിയെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് ആന്ത്രോത്ത്‌ കിരീടം ചൂടിയത്.

അനുവദിച്ച സമയത്ത്‌ ഇരു ടീമുകളും ഗോൾ രഹിത സമനില വഴങ്ങി. പിന്നീട് റഫറി പെനാൽട്ടി ഷൂട്ടൗട്ട്‌ തീരുമാനിക്കുകയായിരുന്നു. ഒരു ഹാട്രിക്ക്‌ അടക്കം അഞ്ച്‌ ഗോളുകൾ നേടിയ ആന്ത്രോത്ത്‌ ടീമിലെ ശഫീഖ്‌ ഗോൾഡൻ ബൂട്ട്‌ സ്വന്തമാക്കി. അഗത്തി ടീം ക്യാപ്റ്റനായ അബൂഹുറൈറ മികച്ച താരമായി. ലക്ഷദ്വീപീലെ മികച്ച ഫുട്ബോളർമാരിലൊരാളായ അബൂ കാസിമിന്റെ വിടവാങ്ങൽ മത്സരം എന്ന പ്രത്യേകത കൂടി ഈ മത്സരത്തിന് ഉണ്ടായിരുന്നു. ഫൈനലിലെ ഹീറോ ഓഫ്‌ ദി മാച്ച്‌ പുരസ്കാരവും സ്വന്തമാക്കിയാണ് അദ്ദേഹം തന്റെ കരിയർ അവസാനിപ്പിച്ചത്. അഗത്തി സ്വദേശിയായ അബൂ കാസിം ആന്ത്രോത്തിനു വേണ്ടിയാണു കളിച്ചത്. അഗത്തി ടീം ക്യാപ്റ്റനായ അബൂഹുറൈറ സഹോദരനാണ്.

ടൂർണമെന്റ്ൽ നടന്ന വോളിബോൾ മത്സരത്തിലും ആന്ത്രോത്ത് കവരത്തിയെ തോൽപ്പിച്ച് ചാമ്പ്യൻമാരായി. 3-1നാണ് ആന്ത്രോത്ത്‌ കവരത്തിയെ പരാജയപ്പെടുത്തിയത്.ടൂർണ്ണമെന്റിലെ മികച്ച താരമായി ലുക്‌മാനെ തിരഞ്ഞെടുത്തു. അഗത്തി മിനി സ്റ്റേഡിയത്തിൽ വെച്ച് ടൂർണമെന്റ്ന്റെ സമാപന ചടങ്ങുകൾ നടന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here