ഗ്വാളിയോർ: ഭാരത് ബന്ദ് പ്രക്ഷോഭങ്ങൾക്കിടയിൽ മധ്യപ്രദേശിലെ ഗ്വാളിയോറിൽ ദളിത് പ്രക്ഷോഭകർക്കു നേരെ നിറയൊഴിച്ച ബിജെപി പ്രവർത്തകനെതിരെ പൊലീസ് കേസെടുത്തു. ബിജെപി പ്രവർത്തകനായ രാജാ ചൗഹാനെതിരെയാണ് കേസെടുത്തത്. പട്ടികജാതി/വർഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീം കോടതി വിധിക്കെതിരെ നടന്ന പ്രക്ഷോഭത്തിനു നേർക്കായിരുന്നു ചൗഹാൻ നിറയൊഴിച്ചത്. ദളിത് സംഘടന പ്രവര്ഡത്തകരാണ് നിറയൊഴിച്ചത് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. പ്രക്ഷോഭകർക്കു നേരെ നിറയൊഴിക്കുന്ന ചൗഹാന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ഇയാൾക്കെതിരെ കേസെടുത്തത്. എന്നാൽ ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാൻ പോലീസ് തയാറായിട്ടില്ല.
ഗ്വാളിയോറിലെ സമരത്തിൽ സംഘർഷം ഉണ്ടാക്കാൻ ശ്രമിച്ചത് ബിജെപി എംപി നരേന്ദ്ര ടൊമാർ ആണെന്ന് സമരക്കാർ ആരോപിച്ചു. അതിനാലാണ് അക്രമികളിൽ ആരെയും അറസ്റ്റ് ചെയ്യാത്തതെന്നും സമരക്കാർ പറയുന്നു.
ദേവാശിഷ് ജരാരിയ എന്ന ദളിത് സാമൂഹിക പ്രവർത്തകനാണ് ദളിത് സമരത്തിൽ ബോധപൂർവം സംഘർഷം സൃഷ്ടിക്കാനുള്ള രാജാ ചൗഹാന്റെ നീക്കം ആദ്യം കണ്ടെത്തിയത്. ഡൽഹിയിൽ താമസിക്കുന്ന ജരാരിയ പ്രക്ഷോഭത്തിന്റെ തൽസമയ ദൃശ്യങ്ങൾ ടിവിയിലൂടെ കാണുമ്പോഴായിരുന്നു ചൗഹാനെ ശ്രദ്ധിക്കുന്നത്. കോളജിൽ തന്റെ സീനിയറായിരുന്ന ചൗഹാനെ ജരാരിയക്കു വേഗം തിരിച്ചറിയാനായി. ചൗഹാൻ കൈത്തോക്ക് ഉപയോഗിച്ച് ആളുകൾക്ക് നേരെ വെടിയുതിർക്കുന്നത് ശ്രദ്ധയിൽപെട്ടതോടെ ഇതിന്റെ ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.ഇതാണ് സത്യം പുറത്തുകൊണ്ടുവരാന്‍ സഹായകമായത്. സംഘപരിവാര്‍ അനുകൂല ചാനലുകള്‍ ദളിത് പ്രക്ഷോഭകര്‍ പൊലീസിന് നേരെ വെടിയുതിര്‍ത്തു എന്ന തരത്തിലാണ് വാര്‍ത്തകള്‍ നല്‍കിയിരുന്നത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക