വാട്‌സ്‌ആപ്പ് ഉപഭോക്താക്കളെ ആശങ്കയിലാക്കി മാല്‍വെയര്‍ബൈറ്റ്‌സ് ലാബിന്റെ റിപ്പോര്‍ട്ട് പുറത്ത്. വാട്‌സ്‌ആപ്പിനും വ്യാജന്മാർ ഉണ്ടെന്നാണ് ലാബ് പുറത്തുവിട്ട വിവരം . ഇത്തരം വ്യാജ ആപ്പുകൾ ഉപഭോതാക്കളുടെ വിവരങ്ങൾ ചോർത്തുന്നതായും റിപ്പോർട്ടികൾ പറയുന്നു.വാട്‌സ്‌ആപ്പ് പ്ലസ് എന്ന പേരിലുള്ള ആപ്പാണ് വ്യാജന്മാരില്‍ പ്രമുഖന്‍.പ്ലേസ്റ്റോറില്‍ നിന്ന് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിന് പകരം ലിങ്കുകള്‍ വഴിയാണ് വാട്‌സ്‌ആപ്പ് പ്ലസ് ഉപയോക്താക്കളിലേക്കെത്തുന്നത്.
പേയ്മെന്റ് സംവിധാനവുമായി വാട്സ് ആപ്
എപികെ എക്സ്റ്റന്‍ഷന്‍ ഫൈലായാണ് വാട്‌സ്‌ആപ്പ് ഡൗണ്‍ലോഡ് ആകുക. ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍ യുആര്‍എല്ലിനൊപ്പം സ്വര്‍ണനിറമുള്ള ലോഗോയായാണ് ഈ ആപ്പ് കാണപ്പെടുക. എഗ്രി ബട്ടണില്‍ ക്ലിക്ക് ചെയ്താല്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനാകും വരിക. ഈ മെസേജില്‍ ക്ലിക്ക് ചെയ്താല്‍ അവ്യക്തമായ മറ്റൊരു വെബ്‌സൈറ്റിലേക്കാണ് ഉപയോക്താവ് എത്തുക. അറിയാതെ ആണെങ്കിലും ആളുകൾ ഈ ആപ്ലികേഷൻ ഡൗൺലോഡ് ചെയ്യുന്നുണ്ട്. ഇങ്ങനെ ഡൗൺലോഡ് ചെയ്യുന്നവരുടെ സ്വകാര്യ വിവരങ്ങളടക്കം ആപ്പ് ചോർത്തുന്നുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക