കവരത്തി: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ “റിലയൻസ് ജിയോയുടെ സേവനം ഇനി ലക്ഷദ്വീപിലും. ഇന്ത്യയുടെ കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിലേക്ക് തങ്ങളുടെ വാർത്താവിനിമയ സേവനങ്ങൾ വ്യാപിപ്പിച്ചുകൊണ്ട് ദ്വീപ് നിവാസികൾക്ക് കൂടുതൽ എളുപ്പത്തിൽ ആശയ വിനിമയ ഉപാധികൾ ഒരുക്കുകയാണ് ജിയോ. ഒറ്റപ്പെട്ടുകിടക്കുന്ന ദ്വീപ് സമൂഹമായ ലക്ഷദ്വീപിൽ ഇതുവരെ പരിമിതമായ വിനിമയ ഉപാധികൾ മാത്രമാണ് ഉണ്ടായിരുന്നത്. ജിയോ എത്തുന്നതോടുകൂടി ലക്ഷദ്വീപിന്റെ മുഖം മാറുമെന്ന് പ്രതീക്ഷിക്കാം. അഗത്തി, അമിനി, ആന്ത്രോത്ത്, കവരത്തി, ബംഗാരം, ചെത്ത്ലത്ത്, കടമത്ത്, കൽപേനി, കിൽത്താൻ, മിനിക്കോയി, എന്നീ ദ്വീപുകളിലാണ് ആദ്യ ഘട്ടത്തിൽ ജിയോയുടെ സേവനം ലഭ്യമാവുക.

4G സർവീസ് തുടങ്ങുന്നതിന്റെ ഭാഗമായി ജിയോ അധികൃതർ ലക്ഷദ്വീപിലെ വിവിധ ദീപുകൾ സന്ദർശിക്കും. ജിയോ ടെലികോം കേരള ഘട കത്തിന്റെ ടെക്നിക്കൽ സ്റ്റാഫായ എം ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദ്വീപുകൾ സന്ദർശിക്കാനൊരുങ്ങുന്നത്. കവരത്തിയിൽ ഏജൻസി ഉടമ അബ്ദുൽ സലിമാണ് സ്പോൺസർ.
ബിഎസ്എൻഎൽ ഉപയോഗതത്തിൽ ഉണ്ടെങ്കിലും വലിയ രീതിയിൽ നെറ്റവർക്ക് പ്രശ്നം നേരിട്ടുകൊണ്ടിരിക്കുകയാണ്. നിലവിൽ കവരത്തിയിലും അഗത്തിയിലും മാത്രമാണ് ബി എസ് എൻ എൽ അല്ലാതെ മറ്റൊരു സേവന ദാതാവായ എയർടെലിന്റെ സേവനം ലഭ്യമാകുന്നത്. ഈ സാഹചര്യത്തിൽ ജിയോയുടെ വരവ് വിപ്ലവം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക