തിരുവനന്തപുരം: എസ് എസ് എല്‍ സി, എസ് എസ് എല്‍ സി (ഹിയറിംഗ് ഇംപയേര്‍ഡ്), ടി എച്ച് എസ് എല്‍ സി, ടി എച്ച് എസ് എല്‍ സി (ഹിയറിംഗ് ഇംപയേര്‍ഡ്), എ എച്ച് എസ് എല്‍ സി പരീക്ഷകളില്‍ ഉപരിപഠനത്തിന് അര്‍ഹത നേടാനാകാത്ത റഗുലര്‍ വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ ഈമാസം 21 മുതല്‍ 25 വരെ നടക്കും. ജൂണ്‍ ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. സേ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയും ഫീസും ഗ്രേഡ് വ്യക്തമാക്കുന്ന കമ്പ്യൂട്ടര്‍ പ്രിന്റ്ഔട്ടും മാര്‍ച്ചില്‍ പരീക്ഷ ഏഴുതിയ കേന്ദ്രത്തിലെ പ്രധാനാധ്യാപകര്‍ക്ക് ഈമാസം 10നകം സമര്‍പ്പിക്കണം.
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയുടെ അപേക്ഷകള്‍ നാളെ മുതല്‍ പത്താം തീയതി വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷകളുടെ പ്രിന്റ്ഔട്ടും ഫീസും അപേക്ഷകന്‍ അതാത് സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ക്ക് ഈമാസം പത്തിന് അഞ്ച് മണിക്ക് മുമ്പേ നല്‍കിയിരിക്കണം. അപേക്ഷകള്‍ പ്രധാനാധ്യാപകന്‍ 11ന് അഞ്ച് മണിക്കകം ഓണ്‍ലൈന്‍ കണ്‍ഫര്‍മേഷന്‍ നടത്തേണ്ടതാണ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവക്ക് പേപ്പര്‍ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന എന്നിവയുടെ ഫലം ഈമാസം 31നകം പരീക്ഷാഭവന്‍ ബെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഉത്തരക്കടലാസുകളുടെ ഫോട്ടോകോപ്പിയും 31നകം നല്‍കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക