തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷഫലം മേയ് ആറിന് ഉച്ചക്കുശേഷം പ്രസിദ്ധീകരിച്ചേക്കും. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി/ വി.എച്ച്.എസ്.ഇ പരീക്ഷഫലം മേയ് എട്ടിനും പ്രസിദ്ധീകരിക്കും. എസ്.എസ്.എല്‍.സി പരീക്ഷഫലത്തിന് അംഗീകാരം നല്‍കാനായി പരീക്ഷ പാസ് ബോര്‍ഡ് യോഗം ആറിന് രാവിലെ 11ന് ചേരും. ബോര്‍ഡ് യോഗതീരുമാനം അന്നുതന്നെ നടപ്പാക്കാനാകുമെങ്കില്‍ ഉച്ചക്കുശേഷം പരീക്ഷഫലം പ്രസിദ്ധീകരിക്കും. അല്ലെങ്കില്‍ ഏഴിന് പ്രസിദ്ധീകരിക്കും.
രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറിയുടെ പരീക്ഷ പാസ്‌ബോര്‍ഡ് യോഗം വെള്ളിയാഴ്ച ചേര്‍ന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫലം എട്ടിന് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചത്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക