കവരത്തി: ലക്ഷദ്വീപിലെ നിയമ തസ്തികകളിൽ ദ്വീപുകാർക്ക് പരിഗണന നൽകണം എന്ന് ലക്ഷദ്വീപ് ബാർ അസോസിയേഷൻ. ദ്വീപുകളിൽ നിലവിലുള്ള നീതിന്യായ കോടതികളിൽ നിയമ ബിരുദധാരികളെയും അഭിഭാഷകരെയും നിയമിക്കുന്നതിന് വേണ്ടി ലക്ഷദ്വീപ് ഭരണകൂടത്തെ സമീപിക്കുമെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. അഡ്മിനിസ്ട്രേഷന്റെ ലീഗൽ അസിസ്റ്റന്റ്, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ, കൺസ്യൂമർ ഫോറം തുടങ്ങിയ തസ്തികകളിൽ ലക്ഷദ്വീപുകാരായ അഭിഭാഷകരെ പരിഗണിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

കവരത്തിയിൽ നടന്ന ലക്ഷദ്വീപ് ബാർ അസോസിയേഷൻ വാർഷിക യോഗത്തിലാണ് സംഘടന പുതിയ ആവശ്യങ്ങളുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. യോഗത്തിൽ ലക്ഷദ്വീപ് ബാർ അസോസിയേഷന്റെ 2019-21 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ്: അഡ്വ: സലീം പി.കെ, വൈസ് പ്രസിഡന്റ്: അഡ്വ: നൂറുൽ ഹിദായ സി, സെക്രട്ടറി: അഡ്വ: മുഹമ്മദ് സാലിഹ് പി എം, ജോയിന്റ് സെക്രട്ടറി: അഡ്വ: അജാസ് ഷബീർ, ട്രഷറർ: അഡ്വ: നിഷാദ് ഖാൻ ടി.പി എന്നിവരെയും എക്സിക്യൂട്ടീവ് മെമ്പർമാരായി അഡ്വ: കോയ അറഫ മിറാജ്, അഡ്വ: നിളാമുദ്ധീൻ, അഡ്വ: ജലാലുദ്ദീൻ എന്നിവരെയും തിരഞ്ഞെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക