ആന്ത്രോത്ത്: ഇന്നലെ രാത്രി കടലിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ടു. രണ്ടുപേർ രക്ഷപ്പെട്ടു. ഒരു വിദ്യാർഥി മരണപ്പെട്ടു. നിബ്രാസ് കെ.സി, ഉസാമാ ഇ.കെ എന്നിവരാണ് രക്ഷപ്പെട്ടത്. ബൈനാട്ട് റഫീഖിന്റ മകൻ മായങ്കക്കാട റമീസ് എന്ന വിദ്യാർഥിയാണ് മരണപ്പെട്ടത്.
ഇന്നലെ രാത്രി 9 മണിയോടെയാണ് മൂന്ന് പേരും ആന്ത്രോത്ത് തൽവ്വക്കാറ്റിന് സമീപമുള്ള കടലിൽ കുളിക്കാൻ ഇറങ്ങിയത്. ഒഴുക്കിൽപ്പെട്ട മൂന്ന് പേരിൽ രണ്ട് പേർ കരക്കടുത്തതോടെ കാണാതായ റമീസിന് വേണ്ടി തിരച്ചിൽ ആരംഭിച്ചു. ബോട്ടുകൾ ഉൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും രാത്രിയായതിനാൽ കുട്ടിയെ കണ്ടെത്തുന്നതിന് സമയം എടുത്തു. നാട്ടുകാർ എല്ലാവരും കൂടി നടത്തിയ തിരച്ചിലിനൊടുവിൽ പുലർച്ചെ 2.15-ന് കുട്ടിയെ കണാതായതിന് കുറിച്ചു ദൂരം അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നേരെ ഹോസ്പിറ്റലിൽ എത്തിച്ച മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കുടുംബത്തിന് വിട്ടുനൽകും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക