കൂടുതല്‍ താരങ്ങള്‍ക്ക്​ കോവിഡ്​: ഐ.പി.എല്‍ അനിശ്ചിത കാലത്തേക്ക്​ മാറ്റിവെച്ചു

0
599

ന്യൂഡല്‍ഹി: കൂടുതല്‍ കളിക്കാര്‍ക്ക്​ കൂടി കോവിഡ്​ സ്​ഥിരീകരിച്ച സാഹചര്യത്തില്‍ ഈ സീസണിലെ ഐ.പി.എല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക്​ മാറ്റിവെച്ചതായി ബി.സി.സി.ഐ അറിയിച്ചു. ഐ.പി.എല്‍ ഗവേണിങ്​ കൗണ്‍സിങ്​ യോഗമാണ്​ ടൂര്‍ണമെന്‍റ്​ മാറ്റിവെക്കാന്‍ തീരുമാനിച്ചത്​. കളിക്കാരുടെയും സപ്പോര്‍ടിങ്​ സ്റ്റാഫുകളുടെയും ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ്​ തീരുമാനം.

രണ്ട്​ ദിവസത്തിനിടെ കളിക്കാര്‍ക്കും സപ്പോര്‍ട്ടിങ്​ സ്റ്റാഫുകള്‍ക്കുമിടയില്‍ കോവിഡ്​ ബാധ കൂടിയിരുന്നു. കൊല്‍ക്കത്ത, ചെന്നൈ ടീമുകള്‍ക്ക്​ പിന്നാലെ സണ്‍റൈസേഴ്​സ്​ ഹൈദരാബാദ്​, ഡല്‍ഹി കാപിറ്റല്‍സ്​ ക്യാമ്ബുകളിലും കോവിഡ്​ ബാധ സ്​ഥിരീകരിച്ചു.

ഹൈദരാബാദ്​ വിക്കറ്റ്​ കീപ്പര്‍ ബാറ്റ്​സ്​മാന്‍ വൃദ്ധിമാന്‍ സാഹക്കും ഡല്‍ഹി സ്​പിന്നര്‍ അമിത്​ മിശ്രക്കുമാണ്​ ചൊവ്വാഴ്ച രോഗം സ്​ഥിരീകരിച്ചത്​.

ഇതുവരെ 29 മത്സരങ്ങളാണ്​ സീസണില്‍ പൂര്‍ത്തീകരിച്ചത്​. ഐ.പി.എല്‍ ബയോ ബബ്​ളിലുള്ള ​വരുണ്‍ ചക്രവര്‍ത്തിക്കും സന്ദീപ്​ വാര്യക്കും കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച നടക്കേണ്ടിയിരുന്ന​ കൊല്‍ക്കത്ത നൈറ്റ്​ റൈഡേഴ്​സ്-റോയല്‍ ചലഞ്ചേഴ്​സ്​ ബാംഗ്ലൂര്‍ മത്സരം മാറ്റിവെച്ചിരുന്നു.

ചെന്നൈ ബൗളിങ്​ കോച്ച്‌​ ലക്ഷ്​മിപതി ബാലാജി, സി.ഇ.ഒ, ബസ്​ ക്ലീനര്‍ എന്നിവര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതോടെ ബുധനാഴ്ചത്തെ ചെന്നൈ-രാജസ്​ഥാന്‍ മത്സരവും മാറ്റിവെച്ചിരുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here