ചൈനീസ് കമ്ബനികളെ ഒഴിവാക്കി രാജ്യത്ത് 5ജി ട്രയല്‍ നടത്താന്‍ 13 കമ്ബനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. സി-ഡിഒടിയുമായി സഹകരിച്ചായിരിക്കും ബി എസ് എന്‍ എല്‍ ട്രയല്‍ ആരംഭിക്കുക. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ, റിലയന്‍സ് ജിയോ തുടങ്ങിയ കമ്ബനികള്‍ എറിക്സണ്, നോക്കിയ എന്നിവരുമായി സഹകരിക്കും.
നിബന്ധനകളോടെ 700 മെഗാഹെര്‍ട്സ് ബാന്‍ഡില്‍ ടെലികോം കമ്ബനികള്‍ക്ക് എയര്‍വെയ്സ് ഉടനെ അനുവദിക്കും. നഗരപ്രദേശങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലായിരിക്കും ആദ്യം പരീക്ഷണം നടത്തുക. നെറ്റ്വര്‍ക്കിന്റെ സുരക്ഷയ്ക്ക് പ്രധാന്യം നല്‍കുക എന്നിവ നിബന്ധനകളില്‍ പറയുന്നു. ട്രയലിന് മാത്രമെ എയര്‍വേവ്സ് ഉപയോഗിക്കാവൂ, വാണിജ്യാവശ്യങ്ങള്‍ക്ക് പാടില്ലെന്നും വ്യവസ്ഥചെയ്തിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക