കോളേജുകളിലും ഓൺലൈൻ ക്ലാസ്‌ ; ഹിസ്റ്ററിയുടെ ചരിത്രം പഠിപ്പിച്ച്‌ മന്ത്രി.

0
656

ന്നതവിദ്യാഭ്യാസമന്ത്രി കെ ടി ജലീലിന്റെ ചരിത്ര ക്ലാസോടെ സംസ്ഥാനത്തെ കോളേജുകളിലെ ഓൺലൈൻ ക്ലാസുകൾ  ആരംഭിച്ചു. കോവിഡ് പശ്ചാത്തലത്തിൽ കലാലയങ്ങൾ തുറന്ന്‌ ക്ലാസുകൾ ആരംഭിക്കാനാകാത്ത സാഹചര്യത്തിലാണ് ജൂൺ ഒന്നുമുതൽ ഓൺലൈനായി ക്ലാസുകൾ തുടങ്ങിയത്‌. തിരുവനന്തപുരം സംസ്‌കൃത കോളേജിലെ ഒറൈസ് ഹാളിലായിരുന്നു മന്ത്രിയുടെ തത്സമയ ക്ലാസ്.

‘ഹിസ്റ്ററി’ എന്ന വാക്കിന്റെ ഉൽപ്പത്തിയുടെ കഥ പറഞ്ഞാണ് മന്ത്രി ക്ലാസ് ആരംഭിച്ചത്. തുടർന്ന് ലോകമാകെ നടന്ന നവോത്ഥാന ചരിത്രങ്ങൾ വിശദമാക്കിയും മാനവികതയാണ് നവോത്ഥാനമെന്ന സന്ദേശം പകർന്നും  ക്ലാസ് തുടർന്നു. വീണ്ടും അധ്യാപകന്റെ റോളിലെത്തിയത് നല്ല അനുഭവമായിരുന്നുന്നെന്നും  അധ്യാപക മനസ്സ്‌ ആസ്വദിച്ചാണ് ക്ലാസെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ഒറൈസ് സംവിധാനമുള്ള 75 സർക്കാർ കോളേജുകളിലും മറ്റ്‌ കോളേജുകളിൽ പ്രത്യേക ലിങ്കിലൂടെയും ക്ലാസ് തത്സമയം കാണാനായി. രാവിലെ 8.30ന് തുടങ്ങി ഉച്ചയ്ക്ക് 1.30 ന് അവസാനിക്കുന്ന രീതിയിൽ തുടർന്നുള്ള ദിവസങ്ങളിൽ അതത് കോളേജുകളിലെ അധ്യാപകർ ഓൺലൈനിൽ ക്ലാസെടുക്കും. കോളേജുള്ള ജില്ലയിലെ അധ്യാപകർ, പ്രിൻസിപ്പൽ നിശ്ചയിക്കുന്ന റൊട്ടേഷൻ അടിസ്ഥാനത്തിൽ കോളേജുകളിൽ ഹാജരായും മറ്റുള്ളവർ വീടുകളിലിരുന്നും ക്ലാസുകൾ നടത്തും. സാങ്കേതിക സംവിധാനങ്ങളുടെയും ഇന്റർനെറ്റിന്റെയും ലഭ്യത അടിസ്ഥാനമാക്കി മുഴുവൻസമയ ലൈവ് ക്ലാസുകൾ നൽകും. നിശ്ചിത ഇടവേളകളിൽ ലൈവ് ക്ലാസുകളിലൂടെ നേരിട്ട് ആശയ സംവാദം നടത്തും.കോളേജുകളിൽ തുടർന്നും രാവിലെ 8.30 മുതൽ ക്ലാസുകൾ ആരംഭിക്കുന്നത് ആലോചിക്കും. ഇക്കാര്യം അടിച്ചേൽപ്പിക്കില്ലെന്നും ചർച്ചകളിലൂടെയേ തീരുമാനമെടുക്കൂവെന്നും മന്ത്രി പറഞ്ഞു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here