കൊച്ചി: അഡ്മിനിസ്ട്രേറ്ററുടെ നയങ്ങള്‍ക്കെതിരെ ജനകീയ പ്രതിഷേധം നിലനില്‍ക്കുന്ന ലക്ഷദ്വീപിലെ വിവിധ മേഖലകളില്‍ സുരക്ഷ പരിശോധനകള്‍ വര്‍ധിപ്പിച്ച് ഭരണകൂടം.
ഇതുമായി ബന്ധപ്പെട്ട് അഡ്മിനിസ്ട്രേറ്ററുടെ ഉപദേഷ്ടാവിെന്റ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലെടുത്ത പുതിയ തീരുമാനങ്ങള്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. മത്സ്യബന്ധന ബോട്ടുകളിലടക്കം നിരീക്ഷണം നടത്താന്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയമിക്കണമെന്നാണ് ഓരോ ദ്വീപിലേക്കും നല്കിയ നിര്‍ദേശം.
ലക്ഷദ്വീപിലേക്ക് എത്തുന്ന എല്ലാ ബോട്ടുകളെക്കുറിച്ചും കപ്പലുകളെക്കുറിച്ചും അവ എത്തുന്നതിനുമുേമ്ബ ഉദ്യോഗസ്ഥര്‍ അഡ്മിനിസ്ട്രേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം. കപ്പലുകള്‍ നങ്കൂരമിടുന്ന സ്ഥലത്തും ഹെലിപാഡിലും സി.സി ടി.വി നിരീക്ഷണം ശക്തമാക്കണം. ഇതുസംബന്ധിച്ച നടപടികള്‍ എത്രയും വേഗം കൈക്കൊള്ളണമെന്ന് തുറമുഖ വ്യോമയാന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, അസി. ഡയറക്ടര്‍മാര്‍, പോര്‍ട്ട് അസിസ്റ്റന്റുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരോട് ആവശ്യപ്പെടുകയും ചെയ്തു. കൊച്ചിയിലെയടക്കം സുരക്ഷസേനകള്‍ക്ക് അറിയിപ്പ് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക