പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി ഈ മാസം മുപ്പതിന് അവസാനിക്കും. അടുത്ത മാസം മുതൽ ഇരട്ടി പിഴ

0
296

പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയ പരിധി ഈ മാസം മുപ്പതിന് അവസാനിക്കും.

നേരത്തെ 2022 മാര്‍ച്ച്‌ 31 ആയിരുന്നു അവസാന തീയതി. എന്നാല്‍ പിന്നീട് ഇത് 500 രൂപ പിഴയോടുകൂടി ജൂണ്‍ 30 വരെ നീട്ടുകയായിരുന്നു. അവസാന തിയ്യതിക്കുള്ളില്‍ പാന്‍- ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ ഇരട്ടി പിഴ ഈടാക്കുന്നതാണ്. ഏതൊരു ഇടപാടുകള്‍ക്കും നിക്ഷേപങ്ങള്‍ക്കും ഇപ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമായി ആവശ്യപ്പെടുന്നതിനാല്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ അത് മറ്റ് ഇടപാടുകളെ ബാധിക്കും.

ആദായനികുതി നിയമത്തിലെ സെക്ഷന്‍ 234 എച്ച്‌ പ്രകാരം 2022 ജൂണ്‍ 30-ന് മുമ്ബ് യുഐഡിഎഐ നമ്ബറുമായി പാന്‍ ലിങ്ക് ചെയ്യാത്തവര്‍ 1000 രൂപ പിഴ അടയ്‌ക്കേണ്ടി വരും. നിങ്ങളുടെ പാന്‍ ആധാര്‍ നമ്ബറുമായി ലിങ്ക് ചെയ്‌തില്ലെങ്കില്‍ നിങ്ങളുടെ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമായേക്കാം.

Advertisement

പാന്‍ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം

  • ഇന്‍കം ടാക്സ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ല്‍ ലോഗിന്‍ ചെയ്യുക.
  • ക്വിക്ക് ലിങ്ക്സ് വിഭാഗത്തിന് താഴെയുള്ള ലിങ്ക് ആധാര്‍ ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ പാന്‍ നമ്ബര്‍ വിശദാംശങ്ങള്‍, ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍, പേര്, മൊബൈല്‍ നമ്ബര്‍ എന്നിവ നല്‍കുക;
  • ‘ഞാന്‍ എന്റെ ആധാര്‍ വിശദാംശങ്ങള്‍ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുത്ത് ‘തുടരുക’ ഓപ്ഷന്‍ നല്‍കുക.
  • നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍, നിങ്ങള്‍ക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, സബ്മിറ്റ് ചെയ്യുക.

ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here