ലക്ഷദ്വീപിലേക്കുള്ള കപ്പൽ ടിക്കറ്റ് ദൗർലഭ്യം രൂക്ഷമാകുന്നു: പരിഹാരം ആവശ്യപ്പെട്ട് എൻ.എസ്.യൂ.ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി

0
289

കവരത്തി: ലക്ഷദ്വീപിലേക്കുള്ള കപ്പൽ ടിക്കറ്റ് ദൗർലഭ്യം രൂക്ഷമായി തുടരുകയാണ്.കപ്പൽ ടിക്കറ്റിന്റെ ദൗർലഭ്യം മൂലം ദ്വീപ് നിവാസികളായ യാത്രക്കാർ ലക്ഷദ്വീപിലെ മറ്റ് ദ്വീപുകളിലും കേരളത്തിലും കുടുങ്ങിക്കിടക്കുന്ന അവസ്ഥയാണ്.

മുൻപ് സർവീസ് നടത്തിക്കൊണ്ടിരുന്ന ഭാരത് സീമ ടിപ്പുസുൽത്താൻ ദ്വീപ് സേതു മിനിക്കോയി അമിൻ ദ്വീപ് എന്നീ കപ്പലുകൾ സർവീസ് നിർത്തിയിരുന്നു. മാത്രമല്ല കഴിഞ്ഞ ഒൻപത് വര്ഷത്തിലേറെയായി പുതിയതായി ഒരു യാത്ര കപ്പൽ പോലും സർവീസ് തുടങ്ങിയിട്ടുമില്ല. ഇത് മൂലം ദ്വീപ് നിവാസികളുടെ യാത്ര ക്ലേശകരമാവുകയാണ്.

ദ്വീപുകൾക്കിടയിലും ദ്വീപുകളിൽ നിന്ന് വൻകരയിലേക്കുമുള്ള ഈ യാത്രാ പ്രതിസന്ധി വര്ഷങ്ങളായി തുടരുകയാണ് എന്നും 2014 തെരഞ്ഞെടുപ്പ് വേളയിൽ അഞ്ചുവർഷം കൂടുമ്പോൾ അഞ്ച് കപ്പലുകൾ കൊണ്ടുവരുമെന്ന് വാഗ്ദാനം നൽകി പോയ ലക്ഷദ്വീപ് എംപി ഇന്ന് ലക്ഷദ്വീപ് ജനങ്ങൾ ഇത്രയധികം പ്രതിസന്ധി നേരിടുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും കൂട്ടാക്കാതെ ഒളിവിലാണ് എന്നും എൻ.എസ്.യൂ.ഐ വിമർശിച്ചു. ടിക്കറ്റ് ലഭിക്കാൻ ഉള്ള ബുദ്ധിമുട്ടും മാധ്യമങ്ങൾക്ക് നൽകിയ പ്രസ്സ് റിലീസിൽ വ്യക്തമാക്കുന്നു.

ഉടൻ ഒരു ബദൽ സംവിധാനം കണ്ടെത്തണം എന്നും ലക്ഷദ്വീപ് എംപിയുടെ വനവാസം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും എൻ.എസ്.യൂ.ഐ ലക്ഷദ്വീപ് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here