ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കെജ്രിവാള്‍ സര്‍ക്കാരിന് ആശ്വാസമായി സുപ്രീം കോടതി വിധി. സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ് ശരിയായ അധികാരമെന്ന് കോടതി നിരീക്ഷിച്ചു. ലെഫ്.ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരുമായി പൊരുത്തപ്പെട്ടു പ്രവര്‍ത്തിക്കണമെന്നും സര്‍ക്കാര്‍- ലെഫ്. ഗവര്‍ണര്‍ അധികാര തര്‍ക്ക കേസിന്റെ വിധി പ്രസ്താവത്തില്‍ കോടതി പറഞ്ഞു
ക്യാബിനറ്റ് എല്ലാ തീരുമാനങ്ങളും ലെഫ്. ഗവര്‍ണറെ അറിയിക്കണം. എന്നാല്‍ അവ നടപ്പാക്കുന്നതിന് ഗവര്‍ണറുടെ അനുവാദം ആവശ്യമില്ല.ഭൂമി. പോലീസ്, ക്രമസമാധാനം എന്നീ വിഷയങ്ങളിലല്ലാതെ മറ്റൊന്നിലും സ്വതന്ത്രമായ തീരുമാനമെടുക്കാനുള്ള അധികാരം ലെഫ്. ഗവര്‍ണറിനില്ലെന്നും കോടതി പറഞ്ഞു. മന്ത്രിസഭയുടെ തീരുമാനങ്ങള്‍ അംഗീകരിക്കാന്‍ ലെഫ്. ഗവര്‍ണര്‍ തയ്യാറാകണമെന്നും കോടതി നിരീക്ഷിച്ചു. ഡല്‍ഹി സര്‍ക്കാരിന് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതും ലെഫ്. ഗവര്‍ണറുടെ അധികാരങ്ങള്‍ പരിമിതപ്പെടുത്തി കൊണ്ടുമാണ് വിധി.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ എ.കെ. സിക്രി, എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ്, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധിപറഞ്ഞത്.
വാദംപൂര്‍ത്തിയായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ ആറിന് വിധിപറയാനായി മാറ്റുകയായിരുന്നു.സംസ്ഥാന സര്‍ക്കാരിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകരായ പി. ചിദംബരം, ഗോപാല്‍ സുബ്രഹ്മണ്യം, രാജീവ് ധവാന്‍, ഇന്ദിര ജയ്‌സിങ് എന്നിവരും കേന്ദ്ര സര്‍ക്കാരിനുവേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിങ്ങും ഹാജരായി.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക