കവരത്തി: ലക്ഷദ്വീപ് അഗത്തി സ്വദേശിയും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനുമായ ബി. മുഹമ്മദിന് ഡാനിപ്സ് ഓഫിസറായി സ്ഥാനക്കയറ്റം. സിവിൽ സർവിസിലെ ബി കാറ്റഗറിയിൽ ഡി.വൈ.എസ്.പിയായാണ് സ്ഥാനക്കയറ്റം. ലക്ഷദ്വീപിൽ നിന്ന് ഡാനിപ്സ് ഓഫീസറാകുന്ന രണ്ടാമത്തെയാളാണ് ഇദ്ദേഹം. 1989ൽ ലക്ഷദ്വീപ് പൊലിസിൽ സബ് ഇൻസ്പെക്ടറായി ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ച ബി.മുഹമ്മദിന് 2006ൽ ഇൻസ്പെക്ടറായി സ്ഥാനക്കയറ്റം ലഭിച്ചു. കവരത്തി പൊലിസ് ഹെഡ്ക്വാർട്ടേഴ്സിൽ ഇൻസ്പെക്ടറായി ജോലി ചെയ്തുവരുന്നതിനിെടയാണ് പുതിയ പദവി തേടിയെത്തിരിക്കുന്നത്.

ഡൽഹി ആൻഡമാൻ ആൻഡ് നിക്കോബാർ പൊലിസ് സർവിസ് ആയിരുന്നതാണ് പിന്നീട് ഡാനിപ്സ് ആയി വിപുലീകരിച്ചത്. ഡൽഹി ആൻഡമാൻ ആൻഡ് നിക്കോബാർ ഐലൻഡ്സ്, ലക്ഷദ്വീപ്, ദാദ്ര ആൻഡ് നഗർഹവേലി ആൻഡ് ദാമൻ ദിയു പൊലിസ് സർവിസിനെയാണ് ഡാനിക്സ് എന്ന് വിശേഷിപ്പിക്കുന്നത്. സിവിൽ സർവിസ് വിഭാഗത്തിലെ ഒരു ഫീഡർ കാറ്റഗറിയാണിത്. മുൻപ് ലക്ഷദ്വീപുകാരനായ എം.പി. നല്ലകോയക്കും ഡാനിപ്സ് പദവി ലഭിച്ചിരുന്നു. മുൻ വിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന അമിനി സ്വദേശി എ. ഹംസക്ക് ഡാനിക്സ് ആയി സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക