കൊച്ചി: മിനിക്കോയ്, കടമത്ത്, സുഹേലി ദ്വീപുകളിൽ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കുന്നതിന് വില്ലേജ് ദ്വീപ് പഞ്ചായത്തുകൾ ലക്ഷദ്വീപ് ഭരണകൂടത്തിന് നൽകിയ എൻ.ഒ.സി പുനപ്പരിശോധിക്കും. ഭരണകൂടവുമായി നേരിട്ടുള്ള ഏറ്റുമുട്ടലിനാണ് പഞ്ചായത്തുകളുടെ തീരുമാനം വഴിവയ്ക്കുക.
806 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കേണ്ടത്. 2019ലാണ് പഞ്ചായത്തുകൾ എൻ.ഒ.സി നൽകിയത്. ദ്വീപ് നിവാസികൾക്ക് തൊഴിൽ സംവരണമടക്കമുള്ള വ്യവസ്ഥകൾ ലംഘിക്കുന്നുണ്ടെങ്കിൽ എൻ.ഒ.സി പിൻവലിക്കാമെന്നാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലെ തീരുമാനം.
ഇക്കാര്യങ്ങൾ പരിശോധിക്കാൻ ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെയും ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ഹസൻ ബൊഡുമുക്കഗോത്തിയെയും ചുമതലപ്പെടുത്തി.
യോഗത്തിൽ യു.സി.കെ തങ്ങൾ, ഡോ. പി.പി കോയ, എം.പി മുഹമ്മദ് ഫൈസൽ, മുൻ എം.പി ഹംദുല്ല സെയ്ദ്, ഡോ. മുഹമ്മദ് സാദിഖ്, ബി.ഹസ്സൻ, കോയ കോമളം, സി.ടി. നജ്മുദ്ദീൻ എന്നിവർ പങ്കെടുത്തു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക