ആന്ത്രോത്ത്: മത്സ്യബന്ധനത്തിന് പോയ തോണി അപകടത്തിൽപെട്ടു. മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ആളപായമില്ല. ശക്തമായ കടൽക്ഷോഭത്തെ തുടർന്നാണ് പുറംകടലിൽ തോണി മറിഞ്ഞത്. 4 തൊഴിലാളികളായിരുന്നു തോണിയിൽ ഉണ്ടായിരുന്നത്. റബീഉൽ അക്ബർ എന്ന തോണിയാണ് മറിഞ്ഞത്. മത്സ്യത്തൊഴിലാളികളെ മറ്റൊരു മത്സ്യബന്ധന ബോട്ടിലെ തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്. തോണിക്ക് സാരമായ കേടുപാടുകൾ പറ്റി. തകർന്ന തോണിയും മറ്റ് സാധനങ്ങളും മത്സ്യത്തൊഴിലാളികൾ ചേർന്ന് കരയിലേക്ക് എത്തിച്ചു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക