കൊച്ചി: ഈ വർഷത്തെ ഹജ്ജ് കർമ്മത്തിനായി പോവുന്ന ഹാജിമാരുടെ ആദ്യസംഘം കൊച്ചിയിലെത്തി. ലക്ഷദ്വീപ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ഹസ്സൻ ബഡുമുക്ക ഗോത്തി , വി.പി.സി.സി ശ്രീ. അബ്ബസ് എന്നിവരുടെ നേതൃത്വത്തിൽ കൊച്ചിയിൽ ഊഷ്മളമായ സ്വികരണം നൽകി.
അമിനി, കവരത്തി, അഗത്തി എന്നീ ദ്വീപുകളിലെ ഹാജിമാരാണ് ഇന്ന് രാവിലെ എം.വി.ലഗൂൺസ് കപ്പലിൽ കൊച്ചി തുറമുഖത്ത് എത്തിയത്. മിനിക്കോയ് ദ്വീപിൽ നിന്നുള്ള ഹാജിമാർ ഇന്നലെ രാവിലെ എം.വി.അറേബ്യൻ സീ കപ്പലിൽ എത്തി. ഇരു സംഘങ്ങൾക്കും തുറമുഖത്ത് ഹൃദ്യമായ സ്വീകരണങ്ങൾ നൽകി.
ഹജ്ജിമാർക്ക് മികച്ച സേവനവുമായി എൽ.എസ്.എ, എൻ.എസ്.യു.ഐ പ്രവർത്തകരും രംഗത്തുണ്ട്.
ഇന്ന് എം.വി കോറൽസ് കപ്പലിൽ കയറുന്ന ആന്ത്രോത്ത്, കൽപ്പേനി ദ്വീപുകളിലെ ഹാജിമാർ നാളെ പുലർച്ചെ കൊച്ചിയിൽ എത്തും. നാളെ രാവിലെ എത്തുന്ന ചെത്ത്ലാത്ത്, കടമം, കിൽത്താൻ ദ്വീപുകളിലെ ഹാജിമാർ ഇന്ന് വൈകുന്നേരം എം.വി.ലക്ഷദ്വീപ് സീ എന്ന കപ്പലിൽ യാത്ര തിരിക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക