ന്യൂഡൽഹി: ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർത്ഥികൾക്കായി ഡൽഹിയിലെ ജാമിഅ മില്ലിയ കേന്ദ്ര സർവകലാശാലയിൽ ബിരുദ കോഴ്‌സുകൾക്ക് സൂപ്പർ ന്യൂമെറി സീറ്റുകൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.പി.മുഹമ്മദ് ഫൈസൽ എം.പി കേന്ദ്ര മാനവശേഷി വികസന വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കർക്ക് നിവേദനം നൽകി.
വെള്ളിയാഴ്ച മന്ത്രിയുടെ വസതിയിലെത്തിയാണ് ലക്ഷദ്വീപ് എം.പി നിവേദനം സമർപ്പിച്ചത്.
നിലവിൽ ഈ സൗകര്യം ജമ്മുകാശ്മീരിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് ലഭ്യമാകുന്നത്. സൂപ്പർ ന്യുമറി സീറ്റ് ലക്ഷ്വദീപിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും ലഭ്യമാവുകയാണെങ്കിൽ ജാമിഅ മില്ലിയ കേന്ദ്ര സർവകലാശാലയിലെ മുഴുവൻ ബിരുദ കോഴ്‌സുകൾക്കും ഒരു അധിക സീറ്റിന്റെ സംവരണ ആനുകൂല്യം അവർക്കും ലഭിക്കും. നിലവിൽ ഈ ആനുകൂല്യം ദ്വീപിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് കേരള സർക്കാർ നൽകിവരുന്നുണ്ട്.
എം.പി യുടെ നിവേദനം പരിഗണിച്ച്,
കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂല നിലപാടുണ്ടാവുകയാണെങ്കിൽ ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒരുപാട് അവസരങ്ങൾക്ക് വഴിതുറക്കും.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക