ലക്ഷദ്വീപുകാർക്ക് ഒരു സന്തോഷ വാർത്ത ജപ്പാനിലെ ടേക്യോയിൽ നടന്നുകൊണ്ടിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കമായ ഒളിംപിക്സിനെ ആസ്പദമാക്കിക്കൊണ്ട് ലക്ഷദ്വീപ് അത്ലറ്റിക്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ഒളിംപിക് ക്വിസ് എന്ന പേരിൽ ക്വിസ് മത്സരം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. വാട്ട്സ്ആപ്പിലുടെ ആയിരിക്കും മത്സരങ്ങൾ. നാലാം തിയ്യതി മുതൽ ആരംഭിക്കുന്ന മത്സരം ഏട്ടാം തിയ്യതി വരെ അതായത് 5 ദിവസം മത്സരം ഉണ്ടായിരിക്കുന്നതാണ്. ഓരോ ദിവസവും 10 ചോദ്യങ്ങൾ വീതം എല്ലാ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും അയക്കാവുന്നതാണ്. ഉച്ചക്ക് 12 മണിക്ക് മുമ്പായി ചോദ്യങ്ങൾ അയക്കുന്നതാണ് പിറ്റേ ദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി (24 മണിക്കൂർ) ലഭിക്കുന്ന ഉത്തരങ്ങൾ മത്രമേ പരിഗണിക്കുകയുള്ളൂ. ഒരു നമ്പറിൽ നിന്ന് ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ പരിഗണിക്കുന്നതല്ല. ഉത്തരങ്ങളോടൊപ്പം കൃത്യമായി പേര്, അഡ്രസ് എന്നിവ അയക്കേണ്ടതാണ്. ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ താഴെ കൊടുക്കുന്ന നമ്പറിലേക്ക് അയക്കേണ്ടതാണ്. 5 ദിവസത്തെയും മൊത്തത്തിലുള്ള 50 ചോദ്യങ്ങളിൽ ഏറ്റവും കൂടുതൽ ശരിയുത്തരങ്ങൾ അയക്കുന്നവരിൽ നിന്നും നെറുകെടുപ്പിലൂടെ മത്സര വിജയികളെ തെരെഞ്ഞെടുക്കുന്നതാണ്.

- ഒന്നാം സമ്മാനം സീലൈൻ സോക്കർ അരീന, കവരത്തി സ്പോൺസർ ചെയ്യുന്ന 3000 രൂപ.
- രണ്ടാം സമ്മാനം എസ്.കെ ബ്രിക്ക്സ് കവരത്തി നൽകുന്ന 2000 രൂപ.
- മൂന്നാം സമ്മാനം അൻസ സ്പോർട്സ് ആന്ത്രോത്ത് നൽകുന്ന 1000 രൂപ.
ഒളിംപിക് ക്വിസ് മത്സരത്തിൻ്റെ മുഖ്യ സ്പോൺസർ ജൽസ്സ് പെയിന്റ് വോൾഡ് ആന്ത്രോത്ത്. കൂടുതൽ വിവരങ്ങൾക്കായി ബന്ധപ്പെടുക ജവാദ് ടി, അത്ലറ്റിക് കോച്ച് (9497567053), ജാമി യു.പി അത്ലറ്റിക് കോച്ച് (9446462273), ഹാഷിം പി (94003 40510).
ഒളിമ്പിക് ക്വിസ് 2021 വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഉത്തരങ്ങൾ അയക്കേണ്ട നമ്പർ 8547200072.
മത്സരത്തിൽ സ്ത്രീ പുരഷ, ചെറുത് വലുത് എന്ന തരത്തിലുള്ള യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവർക്കും പങ്കെടുക്കാവുന്നതാണ്. മത്സരവുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ കാര്യങ്ങളും അസോസിയേഷൻ്റെ നിയന്ത്രണത്തിലായിരിക്കും നടക്കുക.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക