നെറ്റ്‌വർക്ക് പ്രശ്നം: പ്രധിഷേധവുമായി NYC

0
1362

റിപ്പോർട്ട്: സി.കെ

അഗത്തി: അഗത്തി ദ്വീപ് നിവാസികൾ കഴിഞ്ഞ കുറെ കാലമായി നേരിട്ടുകൊണ്ടിരിക്കുന്ന നെറ്റ്‌വർക്ക് പ്രശ്നം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് NYC അഗത്തി യൂണിറ്റിന്റെ നേതൃത്വത്തിൽ ധർണ്ണ നടത്തി. എൻ.സി.പി അഗത്തി യൂണിറ്റ് വൈസ് പ്രസിഡന്റ് എ.കെ അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. NYC അഗത്തി യൂണിറ്റ് പ്രസിഡന്റ് എഫ്.എം അബ്ദുറഹ്മാൻ അധ്യക്ഷതവഹിച്ചു.

അഗത്തിയിൽ കുറെ കാലമായി നെറ്റവർക്ക് പ്രശ്‌നം നേരിട്ട് വരികയാണ്. വിനോദ സഞ്ചാര കേന്ദ്രമായ ബംഗാരത്തിലെ BSNL ടവറിന് കേടുപാട് സംഭവിച്ചു മാസങ്ങളായിട്ടും ഇതുവരെയും ശരിയാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. ഇനിയും ഇത് തുടർന്നാൽ ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് അബ്ദുറഹ്മാൻ പറഞ്ഞു.
ഇതിന്റെ ഭാഗമായി NYC കൊച്ചി യൂണിറ്റ് പ്രസിഡന്റ് എ.ബി ഫസലിന്റെ നേതൃത്വത്തിലുള്ള സംഘം കൊച്ചിയിൽ BSNL PGM ന് നിവേദനം സമർപ്പിച്ചു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here