ദ്വീപ് രാഷ്ട്രീയം, വിദ്യാഭ്യാസം, ഗതാഗതം… പ്രമുഖ എഴുത്തുകാരൻ ഇസ്മത്ത് ഹുസൈൻ എഴുതുന്ന പരമ്പര ദ്വീപ് മലയാളിയിൽ ഉടൻ വരുന്നു.

0
1624

കഞ്ചാവ് തൈകൾ മുളക്കുന്ന സമരപന്തലുകൾ.
എൻട്രി പെർമിറ്റ് എടുത്തു കളയാൻ ഒരുങ്ങുന്ന കേന്ദ്ര സർക്കാർ.
ദ്വീപുകൾ അംബാനിമാരും അദാനിമാരും വിലക്കെടുക്കുമോ?

ക്ഷദ്വീപുകാരന്റെ ജീവിതവും ദ്വീപ് രാഷ്ട്രീയവും ഇണചേർന്നു കിടക്കുന്നവയാണ്. എന്നാൽ നമ്മൾ വിശ്വസിക്കുന്ന രാഷ്ട്രീയ പാർട്ടികൾ യഥാർത്ഥത്തിൽ ഇന്ന് എന്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. കാശ്മീർ ഉൾപ്പെടെ ഇന്ത്യയുടെ പല ഭാഗങ്ങളിലും കണ്ണീരിന്റെയും തേങ്ങലുകളുടെയും അലയൊലികൾ കേൾക്കുന്ന വർത്തമാന കാലത്ത് ദ്വീപ് രാഷ്ട്രീയവും ഗതിമാറി സഞ്ചരിക്കുകയാണോ? വിദ്യാഭ്യാസ മേഖലയിൽ വലിയ നേട്ടങ്ങൾ കൈവരിച്ചു എന്ന് അവകാശപ്പെടുമ്പോഴും നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിക്കുന്ന പുതു തലമുറ അധാർമിക വഴികളിലേക്ക് എത്തിച്ചേരുന്നുണ്ടോ? ഇന്നും പരിഹാരം കാണാൻ കഴിയാത്ത നമ്മുടെ ഗതാഗത മേഖലയിൽ ആവശ്യമായ പരിഹാരക്രിയകൾ എന്തൊക്കെയാണ്? കപ്പലുകളുടെ എണ്ണം കൂടുന്നത് കൊണ്ട് മാത്രം യാത്രാ പ്രശ്നങ്ങൾ പരിഹരിക്കാനാവുമോ ? പോർട്ട് ഡിപ്പാർട്ട്മെന്റ് പുറത്തിറക്കുന്ന കപ്പൽ പ്രോഗ്രാമുകൾ ആരുടെയോ സ്വാർത്ഥമായ തീരുമാനങ്ങൾ മാത്രമാണോ?

പ്രശസ്ത എഴുത്തുകാരൻ ഇസ്മത്ത് ഹുസൈൻ എഴുതുന്ന പുതിയ പരമ്പര ദ്വീപ് മലയാളിയുടെ വെബ്സൈറ്റിൽ ഉടൻ വരുന്നു. കാത്തിരിക്കുക.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here