ആന്ത്രോത്ത്: ജെ.എച്ച്.എസ്.ഐ പണ്ഡിതന്മാരുടെ നേതൃത്വത്തിൽ മീലാദ് കോ ഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച നബിദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന മത്സരങ്ങളിൽ ഇടച്ചേരി തഖ്‌വിയത്തുൽ മുസ്ലിമീൻ മദ്രസ്സാ ജേതാക്കൾ. 124.5 പോയിന്റ് നേടിയ തഖ്‌വിയത്തുൽ മുസ്ലിമീൻ മദ്രസ്സാ ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ 93.5 പോയിന്റോടെ ചെമ്മച്ചേരി നൂറുൽ ഹുദാ സുന്നി മദ്രസ്സാ രണ്ടാം സ്ഥാനം കരസ്ഥമാക്കി. 66 പോയിന്റ് നേടിയ മേച്ചേരി മഗ്നമുൽ ജവാഹിർ മദ്രസ്സയാണ് മൂന്നാം സ്ഥാനത്ത്. കീച്ചേരി ഹഫീനത്തുൽ മഹ്ദിയ്യീൻ മദ്രസ്സ 30.5 പോയിന്റുമായി നാലാം സ്ഥാനത്താണ്.

സുന്നി വിദ്യാഭ്യാസ ബോർഡ് മദ്രസ്സകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടന്ന മീലാദ് ആഘോഷം ഇതോടെ സമാപനമായി. അടുത്ത വർഷം ഇടച്ചേരി തഖ്‌വിയത്തുൽ മുസ്ലിമീൻ മദ്രസ്സാ പരിസരത്താവും വേദി ഒരുങ്ങുക. തഖ്‌വിയത്തുൽ
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക