കവരത്തി: വധശ്രമ കേസിൽ ലക്ഷദ്വീപ് എംപിക്കെതിരായ ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായി എൻ എസ് യു ഐ സംസ്ഥാന കമ്മിറ്റി. കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തി മറ്റു മൂന്നു കേസുകളിലും പ്രതിയാക്കപ്പെട്ടിട്ടുണ്ട് എന്നുള്ളതും ക്രിമിനൽ പശ്ചാത്തലം ഉള്ളവർ ജനപ്രതിനിധികളായി തുടരുന്നത് ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്നുമുള്ള കോടതി നിരീക്ഷണങ്ങൾ ഗൗരവതരമാണ്. കോൺഗ്രസിതര എംപിയായ, പൂകുഞ്ഞിക്കോയക്ക് പിന്നാലെ മുഹമ്മദ് ഫൈസലും എംപി സ്ഥാനത്തു നിന്നും ആ യോഗ്യനാക്കപ്പെട്ടിരിക്കുകയാണ്. 40 വർഷത്തോളം ലക്ഷദ്വീപ് ഭരിച്ചിട്ടും കോൺഗ്രസ് നേതാക്കൾ ഈ നാടിനും നാട്ടുകാർക്കും കളങ്കം ഉണ്ടാക്കിയിട്ടില്ലെന്നും എൻ എസ് യു ഐ യുടെ പത്രക്കുറിപ്പിൽ പറയുന്നു.

ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക