അറബിക്കടലില്‍ 12 മണിക്കൂറിനുള്ളില്‍ അംബാന്‍ ചുഴലിക്കാറ്റ്: ലക്ഷദ്വീപിൽ ശക്തമായ മഴയ്ക്ക് സാധ്യത.

0
1177
Photo: Mohammed Swadikh

കൊച്ചി/കവരത്തി: അടുത്ത 12 മണിക്കൂറുകള്‍ക്കുള്ളില്‍ അറബിക്കടലില്‍ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഗോവ തീരത്ത് നിന്നും 440 കിലോ മീറ്റര്‍ മാറിയും മുംബൈ തീരത്തും നിന്നും 600 കിലോമീറ്ററും മാറി സ്ഥിതി ചെയ്യുന്ന അതിതീവ്രന്യൂനമര്‍ദ്ദമാണ് ചുഴലിക്കാറ്റായി മാറുന്നത്.

ചുഴലിക്കാറ്റ് രൂപപ്പെടുന്നതോടെ മഹാരാഷ്ട്ര, ഗോവ, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ വര്‍ഷം അറബിക്കടലില്‍ രൂപപ്പെടുന്ന ഒന്‍പതാമത്തെ ചുഴലിക്കാറ്റാണിത്. അംബാന്‍ എന്നായിരിക്കും ചുഴലിക്കാറ്റിന് നല്‍കുന്ന പേര്. അംബാന്‍ രൂപപ്പെട്ടാല്‍ മഹാരാഷ്ട്ര, ​ഗുജറാത്ത്, ​ഗോവ,കേരളം, കര്‍ണാടക, എന്നിവിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷകരായ സ്കൈമെറ്റ് പ്രവചിക്കുന്നു.


ദ്വീപ് മലയാളി ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ്‌ ഡൗൺലോഡ് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here