മാഡ്രിഡ് : സ്പാനിഷ് ക്ളബ് ബാഴ്സലോണയ്ക്ക് വേണ്ടി 500-ാം മത്സരം കളിച്ച് ഇതിഹാസ താരം ലയണല്‍ മെസി. ഹ്യുവെസ്കയ്ക്ക് എതിരെയായിരുന്നു അഞ്ഞൂറാനായി മെസി എത്തിയത്. മത്സരത്തില്‍ മെസിക്ക് പക്ഷേ ഗോളടിക്കാനായില്ള. എന്നാല്‍ അതിന് വഴിയൊരുക്കാന്‍ കഴിഞ്ഞു.
ബാഴ്സയ്ക്ക് വേണ്ടി 500 മത്സരം കളിക്കുന്ന ആദ്യ വിദേശതാരമാണ് മെസി.
എതിരില്ലാത്ത ഒരു ഗോളിന് ഹ്യുയേസ്കയെ തകര്‍ത്ത് ബാഴ്സലോന അഞ്ചാം സ്ഥാനത്തേക്ക് കയറി. 27-ാം മിനിട്ടിലാണ് പാസില്‍നിന്ന് ഫ്രാങ്ക് ഡി ജോംഗ് വിജയഗോള്‍ നേടിയത്. 16 മത്സരങ്ങളില്‍നിന്ന് 28 പോയിന്റുമായാണ് ബാഴ്സ അഞ്ചാമതെത്തിയത്.
മറ്റു മത്സരങ്ങളില്‍ വിയ്യാറയല്‍ 2-1നു ലെവാന്റെയെയും എയ്ബര്‍ 2-0ന് ഗ്രനാഡയെയും അത്ലറ്റിക്കോ ബില്‍ബാവോ 1-0ന് എല്‍ഷെയെയും തോല്പിച്ചു. റയല്‍ ബെറ്റിസ് 1-1നു സെവിയ്യയെയും റയല്‍ സോസിഡാഡ് 1-1ന് ഒസാസുനയെയും സമനിലയില്‍ പിടിച്ചു. ഗെറ്റാഫെ സ്വന്തം ഗ്രൗണ്ടില്‍ 1-0നു റയല്‍ വല്ലഡോലിഡിനോടു തോറ്റു.
ദ്വീപ് മലയാളി ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം... വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ദ്വീപ് മലയാളി ആപ്പ് ഡൗൺലോഡ് ചെയ്യുക